|    Mar 18 Sun, 2018 12:04 am
FLASH NEWS

വൈപ്പിനിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജനങ്ങള്‍ക്ക് സ്വീകാര്യനല്ലായിരുന്നുവെന്ന്

Published : 18th July 2016 | Posted By: SMR

വൈപ്പിന്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈപ്പിനിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ആര്‍ സുഭാഷിന്റെ പരാജയം സംബന്ധിച്ച് കോണ്‍ഗ്രസ്സില്‍ വാക്ക് പോര്. കെപിസിസി സെക്രട്ടറി അഡ്വ. എം വി പോളിനെതിരേ കെ ആര്‍ സുഭാഷ് പരാതി നല്‍കിയപ്പോള്‍ പത്രസമ്മേളനം വിളിച്ചാണ് പോള്‍ മറുപടി നല്‍കിയത്. ജനങ്ങള്‍ക്ക് സ്വീകാര്യനല്ലാത്തതിനാലാണ് കെ ആര്‍ സുഭാഷ് തോറ്റതെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. ഈ മറുപടിയിലൂടെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ച കെപിസിസി നേതൃത്വത്തേയും വിമര്‍ശിക്കുകയായിരുന്നു പോള്‍. ഇതിനു മറുപടിയായി പോളിന്റെ നടപടി അച്ചടക്ക ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റിന്— പരാതി നല്‍കിയതായി കെ ആര്‍ സുഭാഷ് അറിയിച്ചു.
ഇതിനിടെ നടന്ന മണ്ഡലത്തിലെ കോണ്‍ഗ്രസ് യോഗത്തിന്റെ അഭിപ്രായവും സ്ഥാനാര്‍ഥിയുടെ കഴിവില്ലായ്മയിലേക്കു തന്നെയാണ് വിരല്‍ചൂണ്ടിയത്. ഇതുസംബന്ധിച്ച പ്രമേയം യോഗത്തില്‍ കെ എസ് നൗഷാദ് അവതരിപ്പിക്കുകയും സാജു മാമ്പിള്ളി പിന്താങ്ങുകയും ചെയ്തു.
തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ സംസ്ഥാന കോണ്‍ഗ്രസ്സിലുണ്ടായ ചേരിപ്പോരിന്റെ താഴെത്തട്ടിലുള്ള പ്രതി—ഫലനങ്ങളാണ് വൈപ്പിന്‍ മണ്ഡലത്തിലെ നേതൃയോഗത്തില്‍ പ്രകടമായത്. സ്ഥാനാര്‍ഥിക്കെതിരേ രൂക്ഷവിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സ്ഥാനാര്‍ഥിക്കൊപ്പം വീടുകള്‍ കയറി ഞാറക്കല്‍, നായരമ്പലം ഭാഗത്ത് പ്രചാരണം നടത്തുമ്പോള്‍ വീട്ടമ്മമാര്‍ ഉള്‍പെടെയുള്ളവര്‍ സ്ഥാനാര്‍ഥിക്കെതിരേ ഉയര്‍ത്തിയ പ്രതിഷേധം ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമായും വിമര്‍ശനം. ഇത്തരം പ്രതികരണങ്ങള്‍ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തിയിരുന്നു.
പാര്‍ടി പ്രവര്‍ത്തകര്‍ അല്ലാത്ത സ്ഥാനാര്‍ഥിയുടെ ചില ശിങ്കിടികള്‍ ഇലക്ഷന്‍ കമ്മിറ്റിയെ പോലും നിയന്ത്രിക്കാന്‍ വന്നകാര്യം ഒരു ബ്ലോക്ക് സെക്രട്ടറി അവതരിപ്പിച്ചു. പാര്‍ടി പ്രവര്‍ത്തകരെയും ഭാരവാഹികളെയും ധിക്കരിച്ചും അധിക്ഷേപിച്ചും സ്ഥാനാര്‍ഥിയും ഭാര്യയും സ്വന്തം നിലയ്ക്ക് പ്രചാരണം നടത്താന്‍ വീട്ടില്‍ പന്തല്‍കെട്ടി സമാന്തര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പോലെ പ്രവര്‍ത്തിച്ചതായി മറ്റൊരു ബ്ലോക്ക് ഭാരവാഹി പറഞ്ഞു. ഇതും പരാജയത്തിനു കാരണമായി. ജനങ്ങളില്‍ മതിപ്പി—ല്ലാത്ത ഏതാനും ശിങ്കിടികള്‍ പ്രവര്‍ത്തനത്തിന് ഇറങ്ങിയപ്പോള്‍ ജനങ്ങള്‍ എതിരായി തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി എന്നും ഇദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥിയുടെ കൂടെയുള്ള ചില ശിങ്കിടികള്‍ തിരഞ്ഞെടുപ്പു കമ്മിറ്റി— അറിയാതെ സംഭാവന പിരിക്കലും സമുദായ സംഘടന നേതാക്കളെ കാണലും വിപരീതഫലം ഉണ്ടാക്കിയെന്ന് എളങ്കുന്നപ്പുഴയില്‍നിന്നുള്ള ബ്ലോക്ക് സെക്രട്ടറി പറഞ്ഞു. ഈ യോഗം കെ ആര്‍ സുഭാഷും അടുത്ത ചില അനുയായികളും ബഹിഷ്‌കരിച്ചു. ഡിസിസി നേതൃത്വമോ മറ്റു കെപിസിസി ഭാരവാഹികളോ അറിയാതെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ വിളിച്ച യോഗമായതിനാലാണ് പങ്കെടുക്കാതിരുന്നതെന്ന് ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. മാത്രമല്ല തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു മാസമായപ്പോള്‍ നടത്തുന്ന വിലയിരുത്തലില്‍ ഗൂഢലക്ഷ്യമുെണ്ടന്നും ഇവര്‍ സൂചിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss