|    Jan 19 Thu, 2017 10:52 pm
FLASH NEWS

വൈദ്യുത വിളക്കുകള്‍ നോക്കുകുത്തി

Published : 7th October 2016 | Posted By: Abbasali tf

മുഹമ്മ: ദേശിയപാതയില്‍ കഞ്ഞിക്കുഴിയിലുള്ള ഡിവൈഡറിലെ വൈദ്യുത വിളക്കുകള്‍നോക്കുകുത്തികള്‍യായി.അപകടങ്ങള്‍തുടര്‍ക്കഥയായതിനെ തുര്‍ന്നാണ്‌ദേശിയപാതയില്‍ കഞ്ഞിക്കുഴി ജങ്ഷനിലെ ഡിവൈഡറില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചത്. എന്നാല്‍ വാഹനാപകടത്തെ തുടര്‍ന്ന് തകരാറിലായവനന്നാക്കാന്‍ ആളില്ല. 40 വഴിവിളക്കുകളാണ് അഞ്ച് വര്‍ഷം മുമ്പ്സ്ഥാപിച്ചത്. മാരാരിക്കുളം വടക്ക് ഗ്രാമപ്പഞ്ചായത്താണ് വഴിവിളക്കുകള്‍നിര്‍മിച്ചത്. ഗ്രാമപ്പഞ്ചായത്ത് മുടങ്ങാതെ വൈദ്യുത ബില്ലുംഅടക്കുന്നുണ്ട്. എന്നാല്‍ വിളക്കുകള്‍ കൃത്യമായി കത്താറില്ല.ഡിവൈഡറിലെവഴിവിളക്കുകള്‍ ഗ്രാമപ്പഞ്ചായത്തിന് വരുമാന മാര്‍ഗ്ഗം കൂടിയാണ്.വിളക്ക്മരങ്ങള്‍ പരസ്യക്കാര്‍ക്ക് നല്‍കിയാണ് വരുമാനം ഉണ്ടാക്കുന്ന അമിത വേഗതയില്‍ നിയന്ത്രണം വിട്ട് വരുന്ന് വാഹനങ്ങള്‍  ഇടിച്ച് കയറിയാണ്‌വിളക്കുകള്‍ തകരാറിലായത്. ഇത്തരത്തില്‍ എട്ട് വിളക്കുകള്‍ തകര്‍ന്നു. അപകടം ഉണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരില്‍ നിന്ന് പിഴഈടാക്കാറുണ്ട്. എന്നിട്ടും തകരാറ് പരിഹരിക്കാന്‍ അധികൃതര്‍ക്ക്കഴിയുന്നില്ല. വിളക്ക് മരത്തില്‍ പരസ്യം സ്ഥാപിക്കുന്നതിന്റെ കരാര്‍ഏറ്റെടുക്കുന്ന സ്ഥാപനത്തിനാണ് അറ്റകുറ്റപണക്കുള്ള ചുമതല. ഇപ്പോള്‍കരാര്‍ ഏറ്റെടുത്തിട്ടുള്ള സ്ഥാപനത്തിന്റെ അലംഭാവം മൂലമാണ് വിളക്ക് മരംകത്താത്തത്. പഴയ കരാര്‍ റദ്ദാക്കി പുതിയകരാര്‍ നല്‍കാന്‍ ഗ്രാമപ്പഞ്ചായത്തിനും കഴിയുന്നില്ല. വഴിവിളക്കില്ലാത്തതിനാല്‍ കഞ്ഞിക്കുഴിയില്‍ദിവസവും അപകടമാണ്. രാത്രികാലങ്ങളില്‍ ഡിവൈഡരരിന്റെ സാന്നിധ്യം അറിയാതെഎത്തുന്ന വാഹനങ്ങള്‍ അകടത്തില്‍പ്പെടുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക