|    Aug 23 Wed, 2017 6:17 am
FLASH NEWS

വൈദ്യുതി വിച്ഛേദിച്ചശേഷം കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി

Published : 31st October 2016 | Posted By: SMR

പനങ്ങാട്: വൈദ്യുതി വിച്ഛേദിച്ചശേഷം ഒഴിഞ്ഞ പറമ്പില്‍ അജ്ഞാതര്‍ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. പനങ്ങാട് ജനതാ റോഡിനോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ ചതുപ്പും പാടവും ചേര്‍ന്ന ഒഴിഞ്ഞപറമ്പിലാണ് നേരം പുലരുമ്പോള്‍ മാലിന്യക്കൂമ്പാരങ്ങള്‍ ശ്രദ്ധയില്‍പെടുന്നത്. പ്രഭാത നടത്തത്തിനു പോവുന്ന നാട്ടുകാരാണ് വഴിയരികിലെ പാടത്ത് പലദിവസങ്ങളിലായി വിവിധ സ്ഥലങ്ങളില്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനായി പ്രദേശത്ത് രാത്രി 11 മണിക്ക് ശേഷം തെരുവുവിളക്ക് അണച്ചിട്ടാണ് സാമൂഹികവിരുദ്ധര്‍ മാലിന്യം തള്ളുന്നത്. ജനതാ റോഡിന് സമീപമുള്ള വൈദ്യുതി പോസ്റ്റിലെ കൈയെത്തുന്ന ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഫ്യൂസ് പലപ്പോഴും ഊരി മാറ്റിവച്ചിരിക്കുന്നത് പ്രഭാത സവാരിക്കാരുടെ കണ്ണില്‍പെട്ടു. ഇതോടെയാണ് വഴിവിളക്കിന്റെ വൈദ്യുതി കണക്ഷന്‍ വിടുവിച്ചശേഷമാണ് മാലിന്യം തള്ളുന്നതെന്ന് മനസിലാക്കിയത്. രണ്ടേക്കറോളം വരുന്ന പ്രദേശത്തെ വലിയ തണ്ണീര്‍ത്തടത്തിലാണ് ഇപ്രകാരം പ്രദേശത്തെ മറ്റ് ജലസ്രോതസ്സുകളിലേക്കുകൂടി ബാധിക്കും വിധം മാലിന്യം തള്ളിയശേഷം സാമൂഹികവിരുദ്ധര്‍ കടന്നുകളയുന്നത്. പോലിസ് രാത്രികാല പട്രോളിങ് ശക്തമാക്കി സാമൂഹികവിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക