|    Jan 22 Sun, 2017 9:23 am
FLASH NEWS

വൈദ്യുതി വകുപ്പ്:പരാതി പരിഹാരത്തിന് മന്ത്രിയുടെ ഓഫിസില്‍പുതിയ സംവിധാനം

Published : 17th June 2016 | Posted By: mi.ptk

തിരുവനന്തപുരം: വൈദ്യുതിമേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനായി വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫിസില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. പരാതിപരിഹാരത്തിനായി കെഎസ്ഇബി ലിമിറ്റഡില്‍ നിലവിലുള്ള 1912, 04712555544 എന്നീ കോള്‍ സെന്റര്‍ സംവിധാനത്തിനു പുറമേയാണിത്. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട്  മന്ത്രിയുടെ ഫോണില്‍ ധാരാളം പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഓഫിസില്‍ പ്രത്യേക പരാതിപരിഹാരസംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പരാതികള്‍ മന്ത്രിയുടെ ഓഫിസിനെ അറിയിക്കുന്നതിനായി 9446 008177, 0471- 2336555 എന്നീ നമ്പറുകളിലേക്ക് ബന്ധപ്പെടാം. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥന്‍മാരുടെ യോഗത്തില്‍ എല്ലാതലത്തിലുമുള്ള ഉദ്യോഗസ്ഥരുടെ ടെലിഫോണ്‍ നമ്പറുകള്‍ പൊതുജനങ്ങള്‍ക്കായി പരസ്യപ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക