|    Jun 23 Sat, 2018 8:07 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വൈദ്യുതി ലൈന്‍ മാറ്റല്‍: കലക്ടര്‍ക്ക് അധികാരമുണ്ട്- ഹൈക്കോടതി

Published : 26th January 2017 | Posted By: fsq

 

കൊച്ചി: സ്വകാര്യ വ്യക്തിയുടെ വസ്തുവിലൂടെയുള്ള വൈദ്യുതിലൈന്‍ മാറ്റുന്നതിന് നിര്‍ദേശിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. വൈദ്യുതി ലൈന്‍ മാറ്റാനുള്ള അപേക്ഷ എറണാകുളം എഡിഎം നിരസിച്ചതിനെതിരേ ആരക്കുന്നം സ്വദേശി ഐസണ്‍ ജോണ്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. അയല്‍ക്കാരായ രണ്ടുപേരുടെ വീടുകളിലേക്ക് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഹരജിക്കാരന്റെ പറമ്പിലൂടെ ലൈന്‍ വലിച്ചത്. ഇപ്പോള്‍ ഹരജിക്കാരന്റെ മകന്‍ വീടുവയ്ക്കാന്‍ അപേക്ഷ നല്‍കിയപ്പോള്‍ വൈദ്യുതി ലൈന്‍ കടന്നുപോവുന്ന കാരണത്താല്‍ പഞ്ചായത്ത് അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് വൈദ്യുതി ലൈന്‍ മാറ്റാന്‍ അപേക്ഷ നല്‍കിയത്. ഇതിനെ അയല്‍ക്കാര്‍ അനുകൂലിച്ചിരുന്നെങ്കിലും പിന്നീട് അനുമതി നല്‍കാനാവില്ലെന്ന് വ്യക്തമാക്കി. ഇതോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കെഎസ്ഇബി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കി. എന്നാല്‍, ഇന്ത്യന്‍ ടെലഗ്രാഫ് ആക്ടനുസരിച്ച് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ ജില്ലാ മജിസ്‌ട്രേട്ടിന് അധികാരമില്ലെന്ന് ഹൈക്കോടതിയുടെ വിധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി എഡിഎം അപേക്ഷ തള്ളി. ഇതിനെതിരെയാണ് ഹരജിക്കാരന്‍ ഹൈക്കോടതിയിലെത്തിയത്. വൈദ്യുതി ലൈന്‍ മാറ്റുന്നതിന് കെഎസ്ഇബി അനുകൂലിക്കുന്നുണ്ടെന്ന കാര്യം പരിഗണിക്കാതെ എഡിഎം അനുമതി നിഷേധിച്ചതു നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വര്‍ക്ക്‌സ് ഓഫ് ലൈസന്‍സീസ് ചട്ടത്തിലെ റൂള്‍ മൂന്ന് അനുസരിച്ച്  ജില്ലാ മജിസ്‌ട്രേട്ടു കൂടിയായ കലക്ടര്‍ക്ക് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ അധികാരമുണ്ട്. 2015ലെ ഒരുത്തരവില്‍ ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss