|    Aug 24 Thu, 2017 12:22 pm

വൈദ്യുതി ലൈനില്‍ തട്ടി ചകിരി കയറ്റിയ ലോറി കത്തിനശിച്ചു

Published : 28th April 2016 | Posted By: SMR

ഇരിട്ടി: പായം വട്ട്യറ സ്‌കൂളിനു സമീപം ചകിരി ഉല്‍പന്നങ്ങള്‍ കയറ്റി പോവുകയായിരുന്ന ലോറി വൈദ്യുതി ലൈനില്‍ തട്ടി തീപിടിച്ചു പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്നലെ രാത്രി ഏഴോടെയാണ് അപകടം. പായം ചടച്ചിക്കുണ്ടത്തിലെ ചകിരി സംസ്‌കരണ കേന്ദ്രത്തില്‍ നിന്നും ചകിരി ഉല്‍പന്നങ്ങളും കയറ്റി കര്‍ണാടകത്തിലേക്ക് പോവുകയായിരുന്നു ലോറി.
വിവിരമറിയിച്ചതിനെ തുടര്‍ന്ന് ഇരിട്ടി അഗ്നിശമന സേനയിലെ സ്‌റ്റേഷന്‍ ഓഫിസര്‍ ജോണ്‍സണ്‍ പീറ്ററുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ലോറി പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. വീതികുറഞ്ഞ റോഡും വൈദ്യുതി ലൈനുകള്‍ താഴ്ന്നു കിടക്കുന്നതുമാണ് അപകട കാരണം. രണ്ടു മാസം മുമ്പ് ഇതേ റോഡില്‍ ചകിരി ലോറി സമാന രീതിയില്‍ കത്തി നശിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക