|    Jul 16 Mon, 2018 6:23 pm
FLASH NEWS

വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരങ്ങള്‍ അപകടഭീഷണി ഉയര്‍ത്തുന്നു

Published : 11th September 2017 | Posted By: fsq

 

ബദിയടുക്ക: പാതയോരത്ത് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരങ്ങള്‍ അപകടഭീഷണിയുയര്‍ത്തുന്നു. ബോവിക്കാനം മല്ലംക്ഷേത്ര റോഡിലെ അമ്മങ്കോടാണ് ഏതുനിമിഷവും നിലംപൊത്താവുന്ന രീതിയില്‍ ഭീഷണിയായി മരമുള്ളത്. ഈ മരത്തിന് ചുവട്ടിലൂടെയാണ് മല്ലം, തൈവളപ്പ് ഭാഗങ്ങളിലേക്കുള്ള വൈദ്യുതി ലൈന്‍ കടന്നു പോകുന്നത്. മല്ലം ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടകരടക്കം ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങളും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള നിരവധി കാല്‍നടയാത്രക്കാരും കടന്നുപോകുന്നത് ഈ മരത്തിനടിയിലൂടെയാണ്. നടുഭാഗം പൊട്ടി നില്‍ക്കുന്ന മരം ഒടിഞ്ഞു വീണാല്‍ വൈദ്യുതി വകുപ്പിന്റെ അഞ്ചോളം തൂണുകള്‍ തകരുകയും വൈദ്യുതി കമ്പികള്‍ പൊട്ടിവീണ് വന്‍ ദുരന്തത്തിന് കാരണമാവും. അപകട ഭീഷണി ഉയര്‍ത്തുന്ന മരം മുറിച്ചു മാറ്റാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അമ്മങ്കോട് ഇസ്സത്തുല്‍ ഇസ്‌ലാം കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തകര്‍ അധികൃതര്‍ക്ക് നല്‍കിയ പരാതി പോലും സ്വീകരിക്കാന്‍ തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss