|    Mar 23 Thu, 2017 10:02 pm
FLASH NEWS

വൈദ്യുതി ലൈനിന് മുകളില്‍ കയറി ഇതരസംസ്ഥാന തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു

Published : 20th October 2016 | Posted By: SMR

പെരുമ്പാവൂര്‍: വൈദ്യുതി ലൈനിന് മുകളില്‍ കയറി ഇതരസംസ്ഥാന തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ അസം സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വട്ടയ്ക്കാട്ടുപടി വെള്ളത്തറ വെയ്ബ്രിഡ്ജിന് സമീപം 11 കെവി ഇലക്ട്രിക് ലൈനിന് മുകളില്‍ ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വൈദ്യുതി ലൈനിന് മുകളില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചതാണ് ഇയാളെന്ന് നാട്ടുകാര്‍ പറഞ്ഞു. ഷോക്കേറ്റതിന് തുടര്‍ന്ന് ഇയാള്‍ വൈദ്യുതി ലൈനിന് മുകളില്‍ കുരുങ്ങി. നാട്ടുകാര്‍ വിവരമറിയച്ചതനുസരിച്ച് പെരുമ്പാവൂര്‍ ഫയര്‍ ഫോഴ്‌സ് സംഘം സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ലൈനിന് മുകളില്‍ കയറിയ ഫയര്‍ഫോഴ്‌സ് ഇയാളെ വലയില്‍ കിടത്തി താഴെയിറക്കുകയായിരുന്നു. ഇരുകാലുകള്‍ക്കും വയറിലും ഗുരുതരമായി പൊള്ളലേറ്റ അസം സ്വദേശിയെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 50 ശതമാനം പൊള്ളലേറ്റിട്ടുള്ളതായി ഫയര്‍ഫോഴ്‌സ് പറഞ്ഞു.

(Visited 10 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക