|    Feb 20 Tue, 2018 9:32 am
FLASH NEWS
Home   >  Todays Paper  >  page 10  >  

വൈദ്യുതി മോഷണം : കെഎസ്ഇബി നടപടി ശക്തമാക്കുന്നു

Published : 18th May 2017 | Posted By: fsq

 

തിരുവനന്തപുരം: വൈദ്യുതി മോഷണം കണ്ടുപിടിക്കാനും വൈദ്യുതിയുടെ ദുരുപയോഗം തടയാനുമുള്ള നടപടികള്‍ കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (എപിടിഎസ്) വിഭാഗം ശക്തമാക്കുന്നു. 2017 മാര്‍ച്ച് 31 വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ സംസ്ഥാനത്ത് ആകെ നടത്തിയ പരിശോധനയില്‍ 194 വൈദ്യുതി മോഷണങ്ങളും 3939 വൈദ്യുതി ദുരുപയോഗവും കണ്ടെത്തി. ഇതിലൂടെ ക്രമക്കേട് കണ്ടെത്തിയ 49.  55 കോടി രൂപയില്‍ 22.08 കോടി രൂപ ഇതുവരെയായി ബോര്‍ഡിനു പിരിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ബാക്കി തുക കൂടി പിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. 2015-16ല്‍ ഈയിനത്തില്‍ 18.69 കോടി രൂപയാണ് പിരിച്ചെടുത്തിട്ടുള്ളത്. വൈദ്യുതി മോഷണവും വൈദ്യുതിയുടെ ദുരുപയോഗവും തടയുന്നതില്‍ പൊതുജനങ്ങളുടെയും ഉപഭോക്താക്കളുടെയും ജാഗ്രതയും സഹകരണവും പ്രതീക്ഷിക്കുന്നതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു. എവിടെയെങ്കിലും വൈദ്യുതി മോഷണമോ വൈദ്യുതി ദുരുപയോഗമോ ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെ പറയുന്ന ടെലഫോണ്‍ നമ്പറുകളിലോ ്ശഴശഹമിരല.സലെയ@ഴാമശഹ.രീാ എന്ന ഇമെയിലിലോ 1912 എന്ന ഉപഭോക്തൃ സേവന കേന്ദ്ര നമ്പറിലേക്കോ അറിയിക്കണം. കാസര്‍കോട്-04994 255666, കോഴിക്കോട്-0495 2760601, കണ്ണൂര്‍-9446008488,മലപ്പുറം9446008486,വയനാട-9446008171, തൃശൂര്‍-0487 2380620, എറണാകുളം-0484 2392179, പാലക്കാട്-04912546011, ഇടുക്കി-0486 2235281, ആലപ്പുഴ-9496018592, കോട്ടയം-0481 2340250,പത്തനംത്തിട്ട-0469 2702702, കൊല്ലം-0474 2763126, തിരുവനന്തപുരം-0471 2514443. സത്യസന്ധമായ വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് ഈടാക്കുന്ന പിഴയുടെ അടിസ്ഥാനത്തില്‍ പാരിതോഷികം നല്‍കുമെന്നും കെഎസ്ഇബി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss