|    Nov 16 Fri, 2018 7:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വൈദ്യുതി മോഷണം: എയര്‍ടെല്ലിനെതിരേ കേസ്

Published : 6th August 2018 | Posted By: kasim kzm

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കാര്‍ഗില്‍ ജില്ലയില്‍ ബിഎസ്എന്‍എല്ലിന്റെ വൈദ്യുതി മോഷ്ടിച്ചതിന് എയര്‍ടെല്ലിനെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബിഎസ്എന്‍എല്ലിന്റെ പരാതിയിലാണ് നടപടി. കാര്‍ഗില്‍ ബിഎസ്എന്‍എല്ലിന്റെ മൊബൈല്‍ ടവറില്‍ നിന്ന് എയര്‍ടെല്‍ ടവര്‍ വൈദ്യുതി മോഷ്ടിക്കുന്നതായി ഈ മാസം മൂന്നിനാണ് അധികൃതര്‍ പരാതിനല്‍കിയത്. സംഭവമന്വേഷിക്കാന്‍ കാര്‍ഗില്‍ എസ്എസ്പി ടി ഗ്യാല്‍പോ ചുമതലപ്പെടുത്തിയ ഡിവൈഎസ്പി ഇഷ്താഖ് എ കച്ചോയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സംഭവസ്ഥലത്തെത്തി. എയര്‍ടെല്ലിന്റെ ടവര്‍ അനധികൃതമായി ബിഎസ്എന്‍എല്‍ ട്രാന്‍സ്‌ഫോമറിലേക്ക് ഘടിപ്പിച്ചതായി സംഘം കണ്ടെത്തി. ബിഎസ്എന്‍എല്ലില്‍ നിന്ന് എയര്‍ടെല്‍ നിയമവിരുദ്ധമായി വൈദ്യുതി എടുത്തുവെന്ന് അധികൃതര്‍ പറഞ്ഞു. ഇലക്ട്രിസിറ്റി നിയമത്തിലെ 95ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss