|    Oct 24 Tue, 2017 9:48 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വൈദ്യുതി മുടങ്ങി: സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Published : 29th August 2016 | Posted By: SMR

ബര്‍ഹാംപൂര്‍: വൈദ്യുതി മുടങ്ങിയത് ദിവസങ്ങളായിട്ടും പുനസ്ഥാപിക്കാത്തതില്‍ പ്രകോപിതരായ ജനക്കൂട്ടം പോലിസുമായി ഏറ്റുമുട്ടി. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആറ്‌പോലിസുകാര്‍ക്കടക്കം നിരവധി പേര്‍ക്കു പരിക്കേറ്റു. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലാണ് സംഭവം.
രാവിലെ 9.30ഓടെ ബംഗാളിന്റെ തെക്ക് വടക്കു മേഖലകളെ ബന്ധിപ്പിക്കുന്ന ദേശീയപാത 34 ഉപരോധിച്ച ജനക്കൂട്ടത്തെ മാറ്റാനെത്തിയ പോലിസും പ്രക്ഷോഭകരും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. പ്രക്ഷോഭകര്‍ കല്ലേറു നടത്തിയതിനെ തുടര്‍ന്നു പോലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ബലിദാ പുകുര്‍ ഗ്രാമത്തിലെ 32കാരനായ ജമാല്‍ ശൈഖാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് സൂപ്രണ്ട് മുകേഷ് പറഞ്ഞു. സംഭവത്തില്‍ തലയ്ക്കു പരിക്കേറ്റ ഒരു പോലിസ് ഓഫിസറുടെ നില ഗുരുതരമാണ്. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക