|    Dec 14 Thu, 2017 8:25 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വൈദ്യുതി പ്രതിസന്ധി: സൗരോര്‍ജപാര്‍ക്കിന് 1,600 കോടി

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ബൃഹദ് പദ്ധതികളുമായി സംസ്ഥാന ബജറ്റ്. കാസര്‍കോട് 200 മെഗാവാട്ട് സൗരോര്‍ജപാര്‍ക്കിന് 1600 കോടി രൂപ വകയിരിത്തിയിട്ടുണ്ട്. വീടുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിക്ക് ഈ വര്‍ഷം തുടക്കം കുറിക്കും. ആദ്യഘട്ടമായി സര്‍ക്കാര്‍ ഓഫിസുകളുടെ മുകളില്‍ സൗരോര്‍ജപാനലുകള്‍ സ്ഥാപിക്കും. ഇതിന് നബാര്‍ഡിന്റെ ഗ്രീന്‍ ഫണ്ടില്‍നിന്നും 200 കോടി സഹായം പ്രതീക്ഷിക്കുന്നുണ്ട്. എനര്‍ജി മാനേജ്‌മെന്റ് സെന്ററിന് 7 കോടി വകയിരുത്തിയിട്ടുണ്ട്. നിലവിലുള്ള ഫിലമെന്റ്, സിഎഫ്എല്‍ ബള്‍ബുകളും മാറ്റി എല്‍ഇഡി ബള്‍ബ് നല്‍കുന്നതിനുള്ള പദ്ധതി നടപ്പാക്കും. ഇതിന് 250 കോടി വകയിരുത്തിയിട്ടുണ്ട്. സോളാര്‍ പാനലുകളും എല്‍ഇഡി ബള്‍ബുകളും പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വന്‍കിട ഫാക്ടറി സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതിന്റെ പ്രൊജക്ട് റിപോര്‍ട്ട് തയ്യാറാക്കാന്‍ 25 ലക്ഷം വകയിരുത്തിയിട്ടുണ്ട്.
കൂടാതെ ചെറുകിട ജലസേചനപദ്ധതികളാണ് കേരളത്തിന് പ്രസക്തമെന്ന് വിലയിരുത്തിയ സംസ്ഥാന ബജറ്റില്‍ ഇതിനായി 130 കോടി രൂപ നീക്കിവച്ചു. മണ്ണ്-ജല സംരക്ഷണത്തിനു വേണ്ടി നീര്‍ത്തടാടിസ്ഥാനത്തിലുള്ള ജനകീയപ്രസ്ഥാനങ്ങള്‍ പ്രോല്‍സാഹിപ്പിക്കും. തോടുകളുടേയും ജലാശയങ്ങളുടേയും പുനരുദ്ധാരണമായിരിക്കും ജലസേചന വകുപ്പിന്റെ മുഖ്യചുമതല. ഇതിനുമാത്രം 100 കോടി വകയിരുത്തിയിട്ടുണ്ട്.
പരീക്ഷണാടിസ്ഥാനത്തി ല്‍ ആലപ്പുഴയിലെ മുതലപ്പൊഴി പുനരുദ്ധാരണം ഈ വര്‍ഷം ഏറ്റെടുക്കും. ഇതിന് നടപ്പുവര്‍ഷം 10 കോടി ചെലവ് പ്രതീക്ഷിക്കുന്നു. പാര്‍വതീ പുത്തനാര്‍ ശുചീകരിച്ച് പുനരുദ്ധരിക്കുന്നതിന് 50 കോടിയും കബനി നദി ജലവിനിയോഗ പദ്ധതിക്ക് 10 കോടിയും വകയിരുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക