|    Mar 23 Thu, 2017 7:59 pm
FLASH NEWS

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന്‌

Published : 21st March 2017 | Posted By: fsq

 

വൈക്കം: കേരളത്തിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികള്‍ പുനരാരംഭിക്കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന പ്രസിഡന്റ് കെ പി ധനപാലന്‍. കോണ്‍ഫെഡറേഷന്‍ വൈക്കം ഡിവിഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു പല മേഖലകളിലും പുതിയ പദ്ധതികളെക്കുറിച്ച് ചര്‍ച്ചകളും നടപടികളും നടക്കുന്നുണ്ടെങ്കിലും വൈദ്യുതി മേഖലയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് കാര്യമായ നടപടികള്‍ ഒന്നുമുണ്ടാവുന്നില്ലെന്നും കെ പി ധനപാലന്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എം വി മനോജ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സിബിക്കുട്ടി ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി.
വൈദ്യുതി ബോര്‍ഡില്‍ നിന്നു വിരമിച്ച എം ഗോപാലകൃഷ്ണന്‍, ആര്‍ രാജു എന്നിവര്‍ക്കു സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് ഉപഹാരം നല്‍കി. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയനായ തോട്ടകം സ്വദേശി അഖിലിനുള്ള ചികില്‍സാ ധനസഹായം എം വി മനോജ് നല്‍കി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, ഡിസിസി ജനറല്‍ സെക്രട്ടറി പി വി പ്രസാദ്, ഖജാഞ്ചി ജെയ്‌ജോണ്‍ പേരയില്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി സജി ജോര്‍ജ് തകിടിയേല്‍, ജെല്‍ജി വര്‍ഗീസ്, കെ വി ചിത്രാംഗദന്‍, രാജീവ്,  രമേഷ് പി ദാസ്, ടി ആര്‍ ശശികുമാര്‍, എം ജയകൃഷ്ണന്‍, സി വി കുര്യാച്ചന്‍, കെ പി സുനില്‍കുമാര്‍, പി പി പ്രഭു, പി എല്‍ പ്രേംലാല്‍, എം ഡി സത്യന്‍ സംസാരിച്ചു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക