|    Oct 17 Wed, 2018 10:33 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വൈദ്യുതി പ്രതിസന്ധി : നിയന്ത്രണം ഒഴിവാക്കാന്‍ കരുതല്‍ നടപടികളെന്ന് മന്ത്രി

Published : 14th September 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് മന്ത്രി എംഎം മണി. പ്രതിസന്ധി മറികടക്കാന്‍ സാധ്യമായതെല്ലാം ചെയ്തു വരുന്നതായും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കരുതല്‍ നടപടികളെടുക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലവര്‍ഷം കുറഞ്ഞതാണ് വൈദ്യുതി ഉല്‍പാദനത്തിന് തടസ്സമാവുന്നത്. തുലാവര്‍ഷം കാര്യമായി ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. മഴയുടെ അളവ് കുറഞ്ഞതിന്റെ പേരില്‍ വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തില്ല. ആവശ്യമെങ്കില്‍ പുറത്തു നിന്ന് കൂടുതല്‍ തുകയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. 75 ശതമാനം പണി പൂര്‍ത്തിയാക്കിയ പള്ളിവാസല്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച കഴിഞ്ഞ സര്‍ക്കാരിന്റെ നടപടിയും പ്രതിസന്ധി സൃഷ്ടിച്ചു. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാവാതെ ആതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മഴയുടെ അളവില്‍ കാര്യമായ കുറവില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വരുംദിവസങ്ങളില്‍ മഴലഭ്യത കൂടിയേക്കും. പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി വാങ്ങുന്നതിനുള്ള തയ്യാറെടുപ്പുകളാണ് വൈദ്യുതി വകുപ്പ് നടത്തി വരുന്നത്. 64 ദശലക്ഷം യൂനിറ്റാണ് ആഗസ്തിലെ വൈദ്യുതി ഉപയോഗം. സപ്തംബര്‍ അവസാനത്തോടെ ഇത് 72 ദശലക്ഷമായി ഉയരുമെന്നും കണക്കാക്കുന്നു. ഈ സാഹചര്യത്തിലാണ് കൂടിയ നിരക്കില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss