|    May 28 Mon, 2018 7:13 am
FLASH NEWS

വൈദ്യുതി പോയാല്‍ ഇരുട്ടില്‍ത്തപ്പി ജനറല്‍ ആശുപത്രിയിലെ ഒപി ബ്ലോക്ക്

Published : 21st December 2017 | Posted By: kasim kzm

തൃശൂര്‍: വൈദ്യുതി പോയാല്‍ ഇരുട്ടില്‍ തപ്പുകയാണ് തൃശൂര്‍ കോര്‍പ്പറേഷന്‍ ജനറല്‍ ആശുപത്രിയിലെ ഒപി ബ്ലോക്ക്. ആശുപത്രയിലെ ജനറേറ്റര്‍ സൗകര്യം ഇതുവരെ ബ്ലോക്കിലേക്ക് എത്തിക്കാന്‍ നടപടി സ്വീകരിക്കാത്തതാണ് ഇരുട്ടിലാകാന്‍ കാരണം. ഒപി ബ്ലോക്കിനായി മൂന്നുനില കെട്ടിടം പണിതിട്ടും ആവശ്യമായ സൗകര്യങ്ങളില്ലാതെ ദുരിതത്തിലാണ് രോഗികളും ഡോക്റ്റര്‍മാരടക്കമുള്ള ജീവനക്കാരും.ഒപി ബ്ലോക്കില്‍ ലിഫ്റ്റിന്റെ പണി നടക്കുന്നതിനാലാണ് വൈദ്യുതി വിച്ഛേദിച്ചതെന്ന് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഒപിയില്‍ വൈദ്യുതി പോയതറിഞ്ഞിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. ഒപി ബ്ലോക്കിലേക്കുള്ള ജനറേറ്റര്‍ ലഭ്യമാക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ കിടത്തി ചികിത്സയ്ക്കും, ഓപ്പറേഷന്‍ തിയറ്റര്‍, ഡയാലിസിസ് സെന്റര്‍, മോര്‍ച്ചറി തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് ജനറേറ്റര്‍ കണക്ഷനുള്ളത്. ഒരു ജനറേറ്റര്‍ തകരാറിലായതിനാല്‍ അറ്റകുറ്റപണിക്കായി കൊണ്ടുപോയിരിക്കുകയാണ്. ദൈനംദിനം ആയിരകണക്കിന് രോഗികളാണ് പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നായി ചികില്‍സയ്ക്കായെത്തുന്നത്. രോഗികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ ഈ കെട്ടിടം വളരെ വൈകിയാണ് ജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്.ആറു നില കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചെങ്കിലും പ്ലാന്‍ ഫണ്ടിന്റെ അപര്യാപ്ത മൂലം മൂന്നു നില കെട്ടിടത്തിന്റെ നിര്‍മാണം മാത്രമാണു നടന്നത്. മൂന്നു നിലകളിലായി വിവിധ വിഭാഗം ഫാര്‍മസി, ഒപി, ഓപ്പറേഷന്‍ തിയറ്റര്‍, ലാബ്, ബ്ലഡ് ബാങ്ക്, തുടങ്ങിയവയാണുണ്ടാകുകയെന്ന് പറഞ്ഞെങ്കിലും നിലവില്‍ പരിശോധന വാര്‍ഡുകളും ലാബും ഫാര്‍മസിയുമാണുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss