|    Jun 22 Thu, 2017 10:06 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വൈദ്യുതി നിലയത്തില്‍ അപകടം: 67 മരണം; അപകടം ചൈനയിലെ ജിയാങ്‌സി പ്രവിശ്യയില്‍

Published : 25th November 2016 | Posted By: SMR

ബെയ്ജിങ്: ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലെ വൈദ്യുതി നിലയത്തിലുണ്ടായ അപകടത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടു. ഫെങ്‌ചെങില്‍ ശീതീകരണ ടവര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരാളെ കാണാതായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അഗ്നിശമനസേനാ വിഭാഗം അറിയിച്ചു. 200ലധികം സൈനികരാണ് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്.
കഴിഞ്ഞ ജൂലൈയിലാണ് ഇവിടെ 1000 മെഗാവാട്ടുള്ള രണ്ട് കല്‍ക്കരി വൈദ്യുതി നിലയങ്ങളുടെ നിര്‍മാണം ആരംഭിച്ചതെന്ന് പ്രാദേശിക സര്‍ക്കാര്‍ വക്താവ് അറിയിച്ചു. സുരക്ഷാനടപടികള്‍ സ്വീകരിക്കാത്തതിനാല്‍ വ്യാവസായിക ദുരന്തങ്ങള്‍ ചൈനയില്‍ സ്ഥിരമാണ്. കഴിഞ്ഞ ആഗസ്തില്‍ ഹുബെയ് പ്രവിശ്യയിലുണ്ടായ പൈപ്പ്‌ലൈന്‍ അപകടത്തില്‍ 21 പേര്‍ കൊല്ലപ്പെടുകയും 130ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക