|    Jun 23 Fri, 2017 12:29 pm
FLASH NEWS

വൈദ്യുതി തൂണ്‍ മാറ്റി സ്ഥാപിക്കാന്‍ കുഴിച്ചകുഴിയില്‍ വീണ് യുവാവിനു ഗുരുതര പരിക്ക്

Published : 1st November 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: കെഎസ്ഇബി അധികൃതര്‍ വൈദ്യുതി തൂണ്‍ മാറ്റി സ്ഥാപിക്കാനെടുത്ത കുഴിയില്‍ വീണ് യുവാവിനു ഗുരുതര പരിക്ക്. റോഡ് സൈഡിലെ കുഴിയില്‍ വീണ് കപ്പാട് പറപ്പള്ളില്‍ അനീഷ്(32)നാണ് കാലില്‍ ഗുരുതര പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് കനത്ത മഴ പെയ്തു വെള്ളം നിറഞ്ഞു കിടന്ന കുഴിയില്‍ വീണ് അനീഷിനു കാലില്‍ മുറിവേല്‍ക്കുകയായിരുന്നു. ഉടന്‍  കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം വിദഗ്ധ ചികല്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  ഇടതു കാലിന് 60 തുന്നലുകള്‍ വേണ്ടി വന്നു. ഇതോടെ അധികൃതരുടെ അനാസ്ഥ മൂലം ഒരു കുടുംബത്തിന്റെ അത്താണിയായ യുവാവിനാണ് മാസങ്ങളോളം  ചികില്‍സ തേടേണ്ടി വന്നിരിക്കുന്നത്. അഞ്ചു വര്‍ഷമായി തളര്‍ന്നു കിടക്കുന്ന പിതാവ് കുട്ടപ്പായി(84)യുടെ പ്രാഥമിക കാര്യങ്ങളും  ഭക്ഷണം തയ്യാറാക്കലുമടക്കം എല്ലാം ചെയ്തിരുന്നത് അനീഷാണ്. അനീഷിന് കൂലിപ്പണിയില്‍ നിന്നുള്ള ഏക വരൂമാനം കൊണ്ടാണ് ഇരുവരും കഴിഞ്ഞിരുന്നത്.മുറിവ് വളരെ വലുതായതിനാല്‍ മാസങ്ങളുടെ വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. കെഎസ്ഇബി പിണ്ണാക്കനാട് സെക്്ഷനു കീഴില്‍ കാളകെട്ടി മുതല്‍ മൂന്നാം മൈല്‍ വരെ പോസ്റ്റുകള്‍ മാറ്റുന്നതിനായി കുഴികള്‍ കുഴിച്ചിട്ട് 15 ദിവസം കഴിഞ്ഞു. യാത്രക്കാര്‍ നടക്കുന്ന വഴിയിലും മറ്റുമാണ് കുഴികളെടുത്തിട്ടുള്ളത്. യാത്രക്കാര്‍ക്ക് അപകടം ഒഴിവാക്കുന്നതിന് യാതൊരു സൂചകങ്ങളും ഇവിടെ സ്ഥാപിക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക