|    May 30 Tue, 2017 11:29 am
FLASH NEWS

വൈദ്യുതി തടസ്സം: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങി

Published : 8th October 2016 | Posted By: SMR

പാലക്കാട്: വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങി. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെയാണ് വൈദ്യുതി മുടങ്ങിയത്.
പുതുനഗരം സ്വദേശിയായ നാസറി(30)നെ അപകടത്തില്‍ പരിക്കേറ്റ് മൂന്നുദിവസം മുമ്പ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ശസ്ത്രക്രിയ നടത്താമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്ന് രാവിലെ ഓപറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയെങ്കിലും വൈദ്യുതി ഉണ്ടായില്ല. ഉച്ചവരെ തിയേറ്ററില്‍ കിടത്തിയശേഷം ഇന്ന് ശസ്ത്രക്രിയ നടത്താന്‍ പറ്റില്ലെന്നും അടുത്തയാഴ്ച മാത്രമേ നടത്താന്‍ സാധിക്കൂവെന്നും ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
അത്യാവശ്യമാണെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് പോവാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചുവത്രേ. വൈദ്യുതിയില്ലാത്തതിനാല്‍ നിരവധി പേരുടെ ശസ്ത്രക്രിയ മുടങ്ങിയിട്ടുണ്ട്. ആശുപത്രിയില്‍ ജനറേറ്റര്‍ സംവിധാനവുമില്ല. വൈദ്യുതി മുടങ്ങിയാല്‍ ജില്ലാ ആശുപത്രിയില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day