|    Apr 29 Sat, 2017 4:47 pm
FLASH NEWS

വൈദ്യുതി കണക്്ഷന്‍ വിച്ഛേദിച്ചു; എടരിക്കോട് ടെക്‌സ്‌റ്റൈല്‍സ് അടച്ചുപൂട്ടി

Published : 26th October 2016 | Posted By: SMR

കോട്ടക്കല്‍: വൈദ്യുതി കണക്്ഷന്‍ വിച്ഛേദിച്ചതു കാരണം പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്‌സ്റ്റയില്‍സ് അടച്ചുപൂട്ടി. വൈദ്യുതി ബില്‍ കുടിശ്ശികയായ 90 ലക്ഷം രൂപ അടയ്ക്കാന്‍ വീഴ്ച വരുത്തിയതിനാണ് കണക്്ഷന്‍ വിച്ഛേദിച്ചത്. തൊഴിലാളികള്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല. ഇതോടെ ടെക്‌സ്്റ്റയില്‍ കോര്‍പറേഷന്റെ നാല് യൂനിറ്റുകളും അടച്ചുപൂട്ടി. അസംസ്‌കൃത വസ്തുവായ പരുത്തി ഇല്ലാതെ കഴിഞ്ഞ രണ്ടുമാസത്തോളമായി പ്രവര്‍ത്തനം നിലച്ചിട്ട്. ഇന്നലെ ഉച്ചയ്ക്കു 2.30 മുതല്‍ തൊഴിലാളികള്‍ അനിശ്ചിതകാലത്തേയ്ക്കു ലേ ഓഫ് പ്രഖ്യാപിച്ച് മാനേജ്‌മെന്റ് നോട്ടീസ് പതിച്ചു. നേരത്തെ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നു പിടിച്ച നാലുകോടി രൂപ പിഎഫ്, ഇഎസ്‌ഐ, വെല്‍ഫെയര്‍, സൊസൈറ്റി എന്നീ ഇനത്തില്‍ കുടിശ്ശികയുണ്ട്. കഴിഞ്ഞ മാസത്തെ ശമ്പളം പോലും ലഭിക്കാത്ത സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കും അനിശ്ചിത കാലത്തെ ലേ ഓഫ് പ്രഖ്യാപിച്ചതില്‍ എടരിക്കോട് ടെക്‌സ്റ്റയില്‍സ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (എസ്ടിയു) യോഗം പ്രതിഷേധിച്ചു. മില്‍ അനിശ്ചിതകാലത്തേയ്ക്ക് അടച്ചു പൂട്ടിയതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ എട്ടിന് മില്‍ ഗേറ്റിനു മുമ്പില്‍ സംയുക്ത ട്രേഡ് യൂനിയന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ സമരം നടത്താന്‍ തീരുമാനിച്ചതായി യൂനിയന്‍ ഭാരവാഹികളായ സിദ്ധീഖ് താനൂര്‍, പി സിദ്ധീഖ്, പി മൂസക്കുട്ടി(എസ്ടിയു), കെ യു ഇഖ്ബാല്‍, പി പി അജിത്, രവീന്ദ്രനാഥ് (സിഐടിയു), പി വി ജയരാജന്‍, കെ പി രാമദാസ്, കെ പി മുരളി (ഐഎന്‍ടിയുസി), എന്‍ എം സുല്‍ഫീക്കര്‍, സി കോയ (സ്റ്റാഫ്) അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day