|    Mar 24 Fri, 2017 9:51 am
FLASH NEWS

വൈദ്യുതി കണക്ഷന്‍; സമയപരിധി നിശ്ചയിച്ചു

Published : 1st October 2016 | Posted By: Abbasali tf

തൃശൂര്‍: കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തില്‍നിന്നും കണക്ഷനുകള്‍ ലഭിക്കാന്‍ സമയപരിധി നിശ്ചയിച്ചു; കണക്ഷന്‍ നല്‍കുന്നതില്‍ നിലനിന്നുരുന്ന നിയമവിരുദ്ധ നടപടികള്‍ക്കും പകല്‍കൊള്ളക്കും അറുതിയായി. ക്രെഡായ് തൃശൂര്‍ ചാപ്റ്റര്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനു നല്‍കിയ പരാതിയനുസരിച്ചുള്ള കമ്മീഷന്റെ ഉത്തരവിലാണ് നടപടി. കമ്മീഷന്‍ ഉത്തരവ് നടപ്പാക്കാന്‍ മേയര്‍ അജിത ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു.സാധാരണ സര്‍വീസ് കണക്ഷന്‍ വയര്‍ വലിച്ച് നല്‍കുന്നതിന് ഒരു മാസവും ലൈന്‍ വലിച്ചു നല്‍കുന്നത് അപേക്ഷ സ്വീകരിച്ച് പണമടച്ചശേഷം 45 ദിവസത്തിനകം, ലൈന്‍ വലിച്ച് ട്രാന്‍സ്‌ഫോര്‍മറുകള്‍ ഉള്‍പ്പടെ സ്ഥാപിക്കുന്നതിന് ആറ് മാസവുമാണ് സമയപരിധി.അപേക്ഷിച്ച ദിവസംപോലും സാദാ സര്‍വീസ് കണക്ഷന്‍ നല്‍കി പ്രശംസനീയമായ സേവനമാണ് നേരത്തെ കോര്‍പറേഷന്‍ വൈദ്യുതി വിഭാഗം നല്‍കിയിരുന്നതെങ്കിലും കുറച്ചുകാലമായി പാളം തെറ്റി. പ്രത്യേകിച്ച് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച കണക്ഷന്‍ നല്‍കുന്നതില്‍ തികച്ചും സാങ്കേതിക വിദഗ്ദര്‍ മാത്രം തീരുമാനിക്കേണ്ട കണക്ഷന്‍ കാര്യം ചട്ടവിരുദ്ധമായി പൊതുമരാമത്ത് കമ്മിറ്റി ഏറ്റെടുത്തുള്ള പകല്‍കൊള്ളക്ക് അവസരമൊരുക്കിയതായിരുന്നു പ്രശ്‌നം. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച് കണക്ഷന്‍ നല്‍കല്‍ വര്‍ഷങ്ങള്‍ നീണ്ട പ്രക്രിയയായി. ബോര്‍ഡിലെ മാനദണ്ഡം പാലിക്കണമെന്നാവശ്യപ്പെട്ട് ക്രെഡായ് കോര്‍പറേഷന്‍ നേതൃത്വത്തില്‍ പരാതി നല്‍കിയെങ്കിലും നടപ്പാക്കാന്‍ തയാറായില്ല. ഈ സാഹചര്യത്തിലാണ് ഒന്നരവര്‍ഷംമുമ്പ് ക്രെഡായ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചത്. ജൂണില്‍ ചേര്‍ന്ന മരാമത്ത് കമ്മിറ്റി യോഗം കമ്മീഷന്‍ ഉത്തരവ് നടപ്പാക്കാന്‍ തീരുമാനമെടുത്തിട്ടും അതിന് കൗണ്‍സില്‍ അംഗീകാരം നല്‍കാന്‍ നാല് മാസമെടുത്തു. പക്ഷെ കമ്മീഷന്‍ ഉത്തരവും വൈദ്യുതിവിഭാഗം ദുര്‍വ്യാഖ്യാനം ചെയ്ത് കൗണ്‍സിലിനെ പറ്റിച്ചു.  അപേക്ഷ സ്വീകരിക്കാനല്ല, പണമടക്കല്‍ വൈകിപ്പിക്കുന്നതാണ് അടിസ്ഥാന പ്രശ്‌നമെന്നിരിക്കേ, കൗണ്‍സില്‍ തീരുമാനം സ്വീകാര്യമല്ലെന്നും തിരുത്തണമെന്നും ക്രെഡായ് തൃശൂര്‍ ചാപ്റ്റര്‍ സെക്രട്ടറി   ചെറിയാന്‍ ജോണ്‍ പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് മേയറെ സമീപിക്കുമെന്നും ബോര്‍ഡിലെ മാനദണ്ഡമനുസരിച്ചുള്ള എല്ലാ സേവനങ്ങളും നല്‍കാന്‍ കോര്‍പറേഷന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

(Visited 29 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക