|    Aug 21 Tue, 2018 7:21 am
FLASH NEWS

വൈദ്യുതിലൈന്‍ മാറ്റിസ്ഥാപിക്കുന്ന നടപടി വൈകി; പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

Published : 24th June 2018 | Posted By: kasim kzm

താനൂര്‍: വീട് നിര്‍മിക്കാന്‍ തടസ്സമായ വൈദ്യുതി ലൈന്‍ മാറ്റിസ്ഥാപിക്കുന്ന നടപടി വൈകിയതില്‍ താനാളൂര്‍ കെപുരം സ്വദേശി എ പി സുജിത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ്. താനൂര്‍ കെഎസ്ഇബി സെക്്ഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോടാണ് ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം 30,000 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 20,000 രൂപ പരാതിക്കാരനും 10,000 കോടതി ചെലവിനായുമാണ് നല്‍കേണ്ടത്. പരാതിക്കാരനുവേണ്ടി കോവിലകത്ത് മോഹന്‍ കുമാറാണ് ഹാജരായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss