|    Sep 20 Thu, 2018 12:52 pm
FLASH NEWS

വൈദ്യുതിയില്ലാത്ത വീടുകളുടെ കണക്കെടുക്കാന്‍ നിര്‍ദേശം

Published : 1st August 2016 | Posted By: SMR

കല്‍പ്പറ്റ: സംസ്ഥാനത്തെ എല്ലാ വീടുകളും 2017 മാര്‍ച്ച് 31നു മുമ്പായി വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വൈദ്യുതീകരിക്കാത്ത മുഴുവന്‍ വീടുകളുടെയും വിവരം ശേഖരിക്കാന്‍ ജില്ലാ വികസന സമിതി നിര്‍ദേശം നല്‍കി. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിന്റെ അധ്യക്ഷതയില്‍ എപിജെ അബ്ദുല്‍ കലാം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതീകരിക്കാത്ത പട്ടികവര്‍ഗക്കാരുടെ വീടുകള്‍ സംബന്ധിച്ച വിവര ശേഖരണത്തിന് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍മാരെ ചുമതലപ്പെടുത്തി.
പട്ടികവര്‍ഗ കോളനികളില്‍ രാത്രിസമയങ്ങളില്‍ പുറത്തുനിന്നുള്ള ആളുകള്‍ വരുന്നതു നിരീക്ഷിക്കാന്‍ പ്രതേ്യകം സംവിധാനമൊരുക്കും. പിവിടിജി പ്രകാരം നടപ്പാക്കുന്ന കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. പദ്ധതി നിര്‍വഹണത്തില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കും.
മേപ്പാടി റോഡ്, ചേകാടി പാലം അപ്രോച്ച് റോഡ് എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാനും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി.
ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുന്നതിനുള്ള നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു. മീനങ്ങാടിയിലെ കോളനിയിലേക്കുള്ള വഴി തടസ്സപ്പെടുത്തിയതു സംബന്ധിച്ച് അനേ്വഷിച്ച് നടപടി സ്വീകരിക്കണമെന്ന് ഒ ആര്‍ കേളു എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലയിലെ വികസന കാര്യങ്ങളില്‍ നിരുത്തരവാദപരമായ സമീപനം ഉദേ്യാഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവരുതെന്നു സി കെ ശശീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു.  മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.     ജില്ലയില്‍ ജലസേചന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ചെറുകിട ജലസേചന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി സമഗ്ര പദ്ധതിയാവിഷ്‌കരിക്കണമെന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
തെരുവ് നായകളുടെ പ്രജനന നിയന്ത്രണ പരിപാടി പ്രാവര്‍ത്തികമാവണമെങ്കില്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സ്ഥലസൗകര്യം ലഭ്യമാക്കണമെന്നു മൃഗ—സംരക്ഷണ വകുപ്പ് ആവശ്യപ്പെട്ടു. ജൈന മതക്കാരുടെ പൈതൃക സംരക്ഷണത്തിനായി മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. പ്ലാസ്റ്റിക് വിമുക്ത വയനാട് പദ്ധതി നടപ്പാക്കുന്നതിന് കൂടുതല്‍ ബോധവല്‍ക്കരണവും കര്‍ശന പരിശോധനകളും നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
വനസംരക്ഷണ സമിതികളുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കുകള്‍ ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
പട്ടികവര്‍ഗ കോളനികളിലേക്ക് മദ്യവുമായി പോവുന്ന വാഹനങ്ങളുടെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുന്നതോടൊപ്പം പട്ടികജാതി-വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമമനുസരിച്ച് കേസെടുക്കാനും ഡിഡിസി നിര്‍ദേശം നല്‍കി. കോളനികളിലെ ചോര്‍ച്ചയുള്ള വീടുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം.
മേപ്പാടി ഗവ. പോളിടെക്‌നിക് കോളജ് ഹോസ്റ്റല്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി. ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയാക്കാത്തതു കാരണം വിദ്യാര്‍ഥികള്‍ക്കുണ്ടാവുന്ന പ്രയാസങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, സബ് കലക്ടര്‍ ശീറാം സാംബശിവറാവു, അസിസ്റ്റന്റ് പ്ലാനിങ് ഓഫിസര്‍ എസ് ആര്‍ സനല്‍കുമാര്‍, ജില്ലാതല ഉദേ്യാഗസ്ഥര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss