|    Nov 19 Sun, 2017 11:35 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വൈദ്യുതിമന്ത്രിക്കെതിരേ പരസ്യ വിമര്‍ശനവുമായി എഐവൈഎഫ്

Published : 11th August 2017 | Posted By: fsq

 

ചാലക്കുടി: വൈദ്യുതമന്ത്രി മണിക്കെതിരേ പരസ്യ വിമര്‍ശനവുമായി എഐവൈഎഫ് രംഗത്ത്. സമവായമെന്നാല്‍ തോന്നിവാസമെന്നാണോ മന്ത്രി മണി കരുതിയിരിക്കുന്നതെന്ന് എഐവൈഎഫ് ജില്ലാ സെക്രട്ടറി ടി പ്രദീപ് കുമാര്‍. ആതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് കെഎസ്ഇബി ട്രാന്‍സ്‌ഫോമര്‍ സ്ഥാപ്പിച്ച വൈദ്യുതബോര്‍ഡിന്റെ സ്ഥലത്തേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രദീപ്കുമാര്‍.സമവായത്തിലൂടെ മാത്രമേ ആതിരപ്പിള്ളി പദ്ധതി നടപ്പാക്കുകയുള്ളൂ എന്നാണ് കഴിഞ്ഞദിവസം മന്ത്രി നിയമസഭയില്‍ പറഞ്ഞത്. സമവായമെന്നാല്‍ പദ്ധതി വിഷയത്തില്‍ എതിര്‍പ്പുള്ളവരുമായി ചര്‍ച്ചചെയ്ത് പ്രശ്‌നത്തിനു പരിഹാരം കാണുകയാണു ചെയ്യേണ്ടത്. അല്ലാതെ തോന്നിവാസം വിളിച്ചുപറയുകയല്ല വേണ്ടത്. ഈ സര്‍ക്കാരിനോ, മറ്റൊരു സര്‍ക്കാരിനോ പദ്ധതി നടപ്പാക്കാന്‍ കഴിയുകയില്ല. സിപിഎം ഒഴികെയുള്ള കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും പദ്ധതി വേണ്ടെന്ന നിലപാടിലാണെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. അതേസമയം മാര്‍ച്ച് ആതിരപ്പിള്ളി പോലിസ് തടഞ്ഞത് ബഹളത്തിന് കാരണമായി. പോലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. മാര്‍ച്ചിന് ജില്ലാ സെക്രട്ടറി ടി പ്രദീപ് കുമാര്‍ ടെന്‍സന്‍ വട്ടോലി, വിവേക് പി വി നേതൃത്വം നല്‍കി.അതേസമയം, ആതിരപ്പിള്ളി പദ്ധതി നിര്‍മാണം തുടങ്ങിയെന്ന വാദം തള്ളിക്കളയുന്നതായി ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു. ട്രാന്‍സ്‌ഫോമര്‍ സ്ഥാപ്പിക്കാന്‍ ആരാണ് വൈദ്യുത ബോര്‍ഡിന് അനുമതി നല്‍കിയതെന്ന് അന്വേഷിക്കണമെന്ന് എസ് പി രവി, എം മോഹന്‍ദാസ് മാസ്റ്റര്‍ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക