|    Jan 20 Sat, 2018 12:21 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വൈദ്യശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ പങ്കിട്ടു

Published : 3rd October 2017 | Posted By: fsq

 

സ്റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് അമേരിക്കക്കാര്‍ പങ്കിട്ടു. ജൈവഘടികാര തന്മാത്രാ പ്രവര്‍ത്തനം സംബന്ധിച്ച രഹസ്യം പുറത്തുകൊണ്ടുവന്ന ജെഫ്രി ഹാള്‍, മൈക്കല്‍ റോസ്ബാഷ്, മൈക്കിള്‍ ഡബ്ല്യൂ യങ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. 11 ലക്ഷം ഡോളറാണ് അവാര്‍ഡ് തുക. ഓരോ വര്‍ഷവും വൈദ്യശാസ്ത്ര മികവിന്റെ പുരസ്‌കാരത്തോടെയാണ് നൊബേല്‍ പ്രഖ്യാപനം ആരംഭിക്കുക. രാത്രിയും പകലും പ്രത്യേക ജീനുകള്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇവര്‍ വിശദീകരിച്ചത്. ശരീരം ജൈവശാസ്ത്രപരമായ താളം നിലനിര്‍ത്തുന്നത് എങ്ങനെയെന്ന് തിരിച്ചറിയുന്നതില്‍ ഇവരുടെ വിശദീകരണം നിര്‍ണായകമാവും. ശരിയായ ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള കൂടുതല്‍ ഗവേഷണത്തിന് അവസരം നല്‍കുന്നതാണ് കണ്ടെത്തല്‍. ബ്രാന്‍ഡിസ് സര്‍വകലാശാലയില്‍ ഗവേഷകനായിരിക്കെയാണ് ജെഫ്രി ഹാള്‍ പിരീയഡ് ജീന്‍ ഗവേഷണത്തില്‍ പങ്കാളിയാവുന്നത്. റോക്‌ഫെല്ലര്‍ സര്‍വകലാശാലാ അധ്യാപകനാണ് മൈക്കിള്‍ ഡബ്ലൂ യങ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day