|    May 25 Thu, 2017 12:16 pm
FLASH NEWS

വൈജിപി ബാഡ്്ജ് ധരിച്ച യുഎസ് സൈനികരുടെ ചിത്രം പുറത്ത്

Published : 29th May 2016 | Posted By: mi.ptk

അങ്കാറ: സിറിയയില്‍ കുര്‍ദ് സായുധ സംഘടനയായ വൈ ജി പിയുടെ എംബ്ലം ധരിച്ച യുഎസ് ദൗത്യസേനയുടെ ചിത്രം പുറത്തായി. സിറിയയില്‍ ഐഎസ് വിരുദ്ധ സഖ്യസേനയിലെ യുഎസ് കമാന്റര്‍മാര്‍ വൈജിപിയുടെ ബാഡ്ജ് ധരിച്ച ചിത്രമാണ് കഴിഞ്ഞദിവസം എഎഫ്പി പ്രസിദ്ധീകരിച്ചത്. യുഎസ് സൈന്യത്തിന്റെ നടപടി തുര്‍ക്കിയെ പ്രകോപിതരാക്കിയിട്ടുണ്ട്. കുര്‍ദ് സായുധ സംഘത്തെ യുഎസ് പിന്തുണയ്ക്കുന്നതിനെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ശക്തമായി അപലപിച്ചു. യുഎസിന് ഇരട്ടമുഖമാണെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂത് കവുസ്ദഗ്്‌ലു ആരോപിച്ചു. ഐഎസ് വിരുദ്ധ സഖ്യരാജ്യങ്ങളിലൊരു രാജ്യം വൈജിപിയുടെ ബാഡ്ജ് ഉപയോഗിക്കുന്നതിനെ അംഗീകരിക്കാനാവില്ല. തങ്ങള്‍ ഇതിനോടു പ്രതികരിക്കും. ഇത് യുഎസിന്റെ ഇരട്ടസമീപനവും കാപട്യവുമാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, ചിത്രം വിശ്വാസയോഗ്യമല്ലെന്നും തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും യുഎസ് കേണല്‍ സ്റ്റീവ് വാറന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day