|    Dec 17 Mon, 2018 1:13 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വൈഗൂര്‍ തടവുകാരെ മോചിപ്പിക്കണമെന്ന് യുഎന്‍ വിദഗ്ധര്‍

Published : 31st August 2018 | Posted By: kasim kzm

ജനീവ: ഭീകരവിരുദ്ധ പ്രവര്‍ത്തനമെന്ന പേരില്‍ ചൈനയില്‍ തടവിലിട്ട വൈഗൂര്‍ മുസ്‌ലിംകളെ മോചിപ്പിക്കണമെന്നു യുഎന്‍ മനുഷ്യാവകാശ വിദഗ്ധര്‍. സിന്‍ജിയാങ് പ്രവിശ്യയിലെ വൈഗൂര്‍ മുസ്‌ലിം വിഭാഗക്കാരെയാണു രാഷ്ട്രീയ പുനര്‍ വിദ്യാഭ്യാസ ക്യാംപുകള്‍ എന്ന പേരില്‍ ചൈനീസ് ഭരണകൂടം തടവിലാക്കിയിട്ടുള്ളത്. പതിനായിരക്കണക്കിനു വൈഗൂര്‍ മുസ് ലിം വിഭാഗക്കാര്‍ ഇത്തരത്തില്‍ തടവില്‍ക്കഴിയുന്നതായാണു കണക്കാക്കുന്നതെന്നു വംശീയ വിവേചനത്തിനെതിരായ യുഎന്‍ സമിതി അറിയിച്ചു.
പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ച് വൈഗൂര്‍ വിഭാഗക്കാരെ ഒറ്റപ്പെടുത്തുന്നതായുള്ള നിരവധി റിപോര്‍ട്ടുകള്‍ ലഭിച്ചതായി യുഎന്‍ സമിതി അംഗമായ ഗെ മക്ഡഗല്‍ അറിയിച്ചു. ഭീകരവാദവും മതതീവ്രവാദവും തടയാനുള്ള കരുതല്‍ നടപടിയെന്ന പേരിലാണു വിചാരണയോ, കുറ്റപത്രമോ ഇല്ലാതെ ആളുകളെ തടവില്‍ പാര്‍പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss