|    Mar 30 Thu, 2017 12:15 pm
FLASH NEWS

വൈക്കത്ത് സൗരോര്‍ജ ബോട്ട് സര്‍വീസ് ഏര്‍പ്പെടുത്തും

Published : 18th July 2016 | Posted By: SMR

വൈക്കം: ഇന്ത്യയിലെ ആദ്യ സൗരോര്‍ജ ബോട്ട് വൈക്കത്തേക്ക്. ഒപ്പം വൈക്കം-എറണാകുളം സര്‍വീസ് ആരംഭിക്കാന്‍ എ സി സൂപ്പര്‍ ഫാസ്റ്റ് ബോട്ടും.
ആലപ്പുഴയില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, സി കെ ആശ എംഎല്‍എ, കെഎസ്ആര്‍ടിസി എംഡി, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം മന്ത്രി അറിയിച്ചത്.
വൈക്കത്തെ ബോട്ട് സര്‍വീസിന്റെയും കെഎസ്ആര്‍ടിസി ഡിപ്പോയുടെയും പരാധീനതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ മന്ത്രിയ്ക്കു നിവേദനം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലേക്ക് എംഎല്‍എയെ ക്ഷണിക്കുകയായിരുന്നു. സൗരോര്‍ജ ബോട്ട് എട്ടുമാസത്തിനകം പണിപൂര്‍ത്തിയാകും. രാജ്യത്തെ തന്നെ അദ്യത്തെ സോളാര്‍ ബോട്ടായിരിക്കുമിത്.
എറണാകുളം സര്‍വീസിസിനുളള ബോട്ട് ഓണസമ്മാനമായി വൈക്കത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രശ്‌നങ്ങള്‍ പഠിച്ച് എത്രയും വേഗം പരിഹരിക്കുമെന്ന ഉറപ്പും മന്ത്രി നല്‍കിയതായി എംഎല്‍എ അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day