|    Feb 25 Sat, 2017 6:08 am
FLASH NEWS

വൈക്കത്ത് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചു

Published : 22nd October 2016 | Posted By: SMR

വൈക്കം: നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. രണ്ട് ഹോട്ടലുകളില്‍ നിന്നും രണ്ട് ബിയര്‍ പാര്‍ലറുകളില്‍ നിന്നുമാണ് പഴകിയ ആഹാര പദാര്‍ഥങ്ങള്‍ കണ്ടെത്തിയത്. കുറുകിയ എണ്ണ, പഴകിയ ചപ്പാത്തി, മുട്ട, മല്‍സ്യം, ഇറച്ചി എന്നിവയാണ് പിടിച്ചെടുത്തത്. നഗരത്തിലെ പ്രധാന ഹോട്ടലുകളായ വേമ്പനാട് റസ്റ്റോറന്റ്, ഹോട്ടല്‍ അക്വാറിസ് (ഈശ്വരി), ഹോട്ടല്‍ സിയോണ്‍, ആര്യാസ്, എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി എ സുന്ദരന്‍, ജെഎച്ച്‌ഐമാരായ സന്ധ്യാ എസ് ശിവന്‍, ഷാനിമോള്‍ റെയ്ഡിന് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക