|    Jan 24 Tue, 2017 8:41 am

വൈക്കത്ത് ഓലമടലുകള്‍ക്ക് ആവശ്യക്കാരേറുന്നു

Published : 29th August 2016 | Posted By: SMR

വൈക്കം: തേങ്ങയ്ക്ക് വിലയിടിഞ്ഞതിനെ തുടര്‍ന്ന് ഈ മേഖലയിലൂടെ ഉപജീവനം നടത്തിയിരുന്ന കുടുംബങ്ങള്‍ പ്രതിസന്ധിയിലായെങ്കിലും ഒാലമടലുകള്‍ക്ക് ആവശ്യക്കാരേറുന്നത് ആശ്വാസം നല്‍കുന്നു. വിനോദസഞ്ചാരികളായി നാട്ടിന്‍പുറങ്ങളിലെത്തുന്ന ഉത്തരേന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും ഏറ്റവും ഇഷ്ടം ഓലമടലുകളാല്‍ സമ്പുഷ്ടമായ കുടിലുകളില്‍ കിടന്നുറങ്ങുന്നതാണ്. വൃദ്ധരായ വീട്ടമ്മമാര്‍ ഇത് മെടഞ്ഞുകഴിയുമ്പോള്‍ വിലയ്ക്കുവാങ്ങുവാന്‍ നിരവധി ആളുകളാണ് എത്തുന്നത്.
ഇത് നാളികേര മേഖലയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. വിദേശികളായ വിനോദസഞ്ചാരികള്‍ ശീതീകരിച്ച മുറികളേക്കാളും ഇഷ്ടപ്പെടുന്നത് പ്രകൃതി രമണീയമായ കാലാവസ്ഥയാണ്.
ആരംഭത്തില്‍ കുമരകത്തെ അപൂര്‍വം ചില റിസോര്‍ട്ടുകളില്‍ ഓല കൊണ്ടു തീര്‍ത്ത മുറികള്‍ ഉണ്ടായിരുന്നു. ഇതിലെ താമസം യുഎസ്എ, ജര്‍മനി, ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പ്രിയമുള്ളതാണ്. ഇതോടെ മറ്റ് റിസോര്‍ട്ടുകളിലും ഓലയില്‍ തീര്‍ത്ത മുറികള്‍ ഉയരാന്‍ തുടങ്ങി. എന്നാല്‍ ആവശ്യത്തിന് മെടഞ്ഞ ഓല കിട്ടാതെ വന്നതോടെ പലരും മെടഞ്ഞ ഓല അന്വേഷിച്ച് ഇറങ്ങി. ഇതിനെത്തുടര്‍ന്ന് വൈക്കത്തിന്റെ പല ഭാഗങ്ങളിലും ഓല മെടച്ചില്‍ സജീവമായി. തലയാഴം, ടി വി പുരം, വെച്ചൂര്‍, തോട്ടകം, ഉല്ലല, കൊതവറ, മുണ്ടാര്‍ ഭാഗങ്ങളിലാണ് ഇപ്പോള്‍ ഓല മെടഞ്ഞാണ് പലരും പണമുണ്ടാക്കുന്നത്. നാളികേരത്തിന്റെ വിലത്തകര്‍ച്ചയിലും നാളികേര കര്‍ഷകര്‍ക്ക് അല്‍പം ആശ്വാസം പകരുന്നത് ഓലയുടെ വില ഉയര്‍ന്നതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക