|    Jan 23 Mon, 2017 8:10 pm
FLASH NEWS

വൈക്കത്തെ വെള്ളക്കര കുടിശ്ശിക; ജല അതോറിട്ടി പൈപ്പ് ലൈന്‍ കണക്ഷനുകള്‍ വിച്ഛേദിക്കും

Published : 3rd August 2016 | Posted By: SMR

വൈക്കം: കേടായ മീറ്റര്‍ മാറ്റി വയ്ക്കാത്തവരുടെയും വെള്ളക്കര കുടിശ്ശികയുള്ളവരുടെയും കണക്ഷനുകള്‍ വിച്ഛേദിക്കുന്ന നടപടികള്‍ ജല അതോറിട്ടി ആരംഭിച്ചു. നഗരസഭാ പരിധിയിലും സമീപപഞ്ചായത്തുകളായ ചെമ്പ്, മറവന്‍തുരുത്ത്, തലയോലപ്പറമ്പ്, ഉദയനാപുരം, തലയാഴം, വെച്ചൂര്‍, ടിവി പുരം എന്നിവിടങ്ങളിലുമാണ് നടപടികള്‍ തുടങ്ങിയത്.
വൈക്കം സബ് ഡിവിഷനുകീഴിലുള്ള പ്രദേശങ്ങളില്‍ ജല വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പരിശോധന. കേടായ വാട്ടര്‍ മീറ്ററിലൂടെ ജലമെടുത്ത് ദുരുപയോഗം ചെയ്യുന്നവരുടെ കണക്ഷനുകള്‍ കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം പിഴയും ചുമത്തും. കണക്ഷന്‍ വിച്ഛേദിച്ചിട്ടും കുടിശ്ശിക തീര്‍ക്കാത്തവര്‍ക്കെതിരെ റവന്യു റിക്കവറി നടപടികള്‍ തുടങ്ങും. ക്രമക്കേടുകള്‍ കാണിക്കുന്ന കണക്ഷനുകള്‍ സ്ഥിരമായി വിച്ഛേദിച്ച് നിയമ നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി നഗരസഭാ പരിധിയില്‍ നടന്ന പരിശോധനയെത്തുടര്‍ന്ന് നിരവധി കണക്ഷനുകള്‍ വിച്ഛേദിച്ചു.
പൊതുടാപ്പുകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി കുടിവെള്ളം മോഷ്ടിക്കുന്നവരെയും കണ്ടെത്തി പിഴ ഈടാക്കി. പിഴ ഒടുക്കാത്തവരുടെ പേരില്‍ എഫ്‌ഐആര്‍ തയ്യാറാക്കി നടപടികള്‍ സ്വീകരിക്കും. വരുംദിവസങ്ങളില്‍ പഞ്ചായത്ത് പ്രദേശങ്ങളിലുള്‍പ്പെടെ കര്‍ശന നടപടികള്‍ തുടരുമെന്ന് അസി. എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക