|    Jul 22 Sun, 2018 6:30 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വൈക്കത്തഷ്ടമി ; ജാതി താലപ്പൊലി നിര്‍ത്തലാക്കണം

Published : 25th September 2017 | Posted By: fsq

 

തിരുവനന്തപുരം: വൈക്കത്തഷ്ടമി മഹോല്‍സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ജാതിതിരിച്ചുള്ള താലപ്പൊലി അവസാനിപ്പിക്കണമെന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി പ്രഥമ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. നവോത്ഥാന മുന്നേറ്റങ്ങളില്‍ വൈക്കത്തിന്റെ ചരിത്രപശ്ചാത്തലത്തെ നിഷേധിക്കുന്ന ഇത്തരം ജാതീയവിവേചനങ്ങള്‍ തിരികെ എത്തുന്നത് ആശങ്കാജനകമാണ്. പൊതുസമൂഹവും സര്‍ക്കാരും ഇതിനെതിരേ ജാഗ്രതപാലിക്കണം.  പ്രതിവിപ്ലവത്തിന്റെ കാലത്ത് നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക’എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു സമ്മേളനം.  ആനന്ദ് സോമന്‍, രാഖി കെ ആര്‍ (ഉത്തര മേഖല), അമൃത, ജിതിന്‍ വിഷ്ണു (മധ്യ മേഖല), ആദില കബീര്‍, മനു തോന്നക്കല്‍ (ദക്ഷിണ മേഖല) എന്നിവരെ സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. 14 ജില്ലകളില്‍ നിന്നായി 127 പ്രതിനിധികള്‍ പങ്കെടുത്തു.  വരുംവര്‍ഷത്തില്‍ സംസ്ഥാനത്തുടനീളം വിവിധ കര്‍മപരിപാടികളാണു സമ്മേളനം ആസൂത്രണം ചെയ്യുന്നത്. സി പി നാരായണന്‍ എംപി, ആര്‍ രാധാകൃഷ്ണന്‍, എന്‍ ജഗ്ജീവന്‍, ബി രമേഷ് എന്നിവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss