|    Dec 14 Fri, 2018 8:21 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വൈക്കത്തഷ്ടമിക്കിടെ തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു

Published : 2nd December 2018 | Posted By: kasim kzm

വൈക്കം: യുവാക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ തലയ്ക്കടിയേറ്റു യുവാവു മരിച്ചു. കുലശേഖരമംഗലം മേക്കര കരിയില്‍ വീട്ടില്‍ ശശിയുടെ മകന്‍ ശ്യാം (24) ആണു മരിച്ചത്. മേക്കര സ്വദേശി നന്ദു(22)വിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. വൈക്കത്തഷ്ടമിക്കെത്തിയ യുവാക്കള്‍ തമ്മിലാണു സംഘര്‍ഷമുണ്ടായത്. വലിയകവലയിലെ തട്ടുകടയി ല്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആദ്യം വാക്കുതര്‍ക്കമുണ്ടായത്. ഭക്ഷണം വൈകിയെന്നാരോപിച്ച് ആദ്യം ഒരുകൂട്ടര്‍ കടയുടമയുമായി വാക്കുതര്‍ക്കമുണ്ടായി. കടയിലുണ്ടായിരുന്നവര്‍ ഇടപെട്ട് ഇരുകൂട്ടരെയും പറഞ്ഞുവിട്ടെങ്കിലും പിന്നീട് മറ്റു രണ്ടിടത്തു വച്ച് വാക്കേറ്റമുണ്ടായി. ശനിയാഴ്ച പുലര്‍ച്ചെയോടെ വൈക്കം ഹെഡ് പോസ്റ്റ്ഓഫിസിനു സമീപത്തു വച്ച് ഇരുകൂട്ടരും വീണ്ടും ഏറ്റുമുട്ടി. ഇതിനിടെ കുരുമുളക് സ്‌പ്രേ ചെയ്‌തെന്നും കരിമ്പുകൊണ്ട് അടിയുണ്ടായതായും പറയപ്പെടുന്നു. ശ്യാമിന്റെ തലയ്ക്കു പിന്നിലാണ് അടിയേറ്റത്. ഉടന്‍ തന്നെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോവാന്‍ നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവും വഴിയാണു മരണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു.
ശ്യാമിന്റെ സംസ്‌കാരം നടത്തി. ചെമ്പ് ടോള്‍ ജങ്ഷനിലെ ഓട്ടോ ഡ്രൈവറാണ് ശ്യാം. അമ്മ: ശോഭ. സഹോദരന്‍: കണ്ണന്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss