|    Dec 15 Sat, 2018 1:20 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വൈക്കത്തഷ്ടമിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ്് കൊല്ലപ്പെട്ട സംഭവം: രണ്ടുപേര്‍ പിടിയില്‍

Published : 5th December 2018 | Posted By: kasim kzm

വൈക്കം: വൈക്കത്തഷ്ടമിക്കിടെ ഉണ്ടായ സംഘര്‍ഷത്തി ല്‍ യുവാവിനെ കരിമ്പു കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നും മൂന്നും പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു.
ഒന്നാം പ്രതി വൈക്കം വൈപ്പിന്‍പടി തൊണ്ടിയില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ടിവി പുരം ചെമ്മനത്തുകര കാരിക്കശ്ശേരില്‍ വിനീഷ് വിജയന്‍ (25), മൂന്നാംപ്രതി ടിവി പുരം ചെമ്മനത്തുകര കണിച്ചേരി ലക്ഷംവീട് കോളനിയില്‍ സേതുമാധവന്‍ (27) എന്നിവരെയാണു വൈറ്റില മൊബിലിറ്റി ഹബ്ബില്‍ വച്ച് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ക്കു വേണ്ടി പോലിസ് അന്വേഷണം വ്യാപിപിച്ചിട്ടുണ്ട്. കുലശേഖരമംഗലം മേക്കര കരിയില്‍ വീട്ടില്‍ ശശിയുടെ മകന്‍ ശ്യാംകുമാര്‍ (24) ആണു ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി വലിയകവലയിലെ തട്ടുകടയില്‍ രണ്ട് സംഘമായി ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ തമ്മിലുള്ള വാക്തര്‍ക്കമാണ് പിന്നീടുള്ള ഏറ്റുമുട്ടലിലും കൊലപാതകത്തിലും കലാശിച്ചത്. വൈക്കം ഹെഡ്‌പോസ്റ്റ് ഓഫിസിന് സമീപത്ത് നടന്ന സംഘര്‍ഷത്തിലാണ് കൊലപാതകം നടന്നത്. വൈക്കം സിഐ, എസ്‌ഐ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss