|    Dec 10 Mon, 2018 9:28 am
FLASH NEWS
Home   >  Editpage  >  Second edit  >  

വൈകുന്ന വണ്ടികള്‍

Published : 30th November 2018 | Posted By: kasim kzm

ഇറ്റലിയില്‍ മുസ്സോളിനി അധികാരത്തില്‍ വന്നപ്പോള്‍ തീവണ്ടികളൊക്കെ സമയത്ത് ഓടാന്‍ തുടങ്ങി എന്നൊരു നുണക്കഥയുണ്ട്. പക്ഷേ, ലോകത്തൊരിടത്തും തീവണ്ടികള്‍ സമയത്ത് ഓടാറില്ല. ഇന്ത്യയില്‍ മൂന്നിലൊരുഭാഗം വണ്ടികളും വൈകിയോടുന്നു. ബ്രിട്ടനില്‍ തിരക്കുള്ള സമയത്ത് പത്തില്‍ ഏഴു തീവണ്ടികളും വൈകുന്നു. വളരെ അച്ചടക്കമുള്ളവര്‍ ജീവിക്കുന്ന ടോക്കിയോവിലും അതു സംഭവിക്കാറുണ്ട്.
ഇതിന്റെ പ്രധാന കാരണം റെയില്‍വേ ജീവനക്കാരോ വണ്ടികളുടെ സാങ്കേതിക തകരാറുകളോ അല്ല എന്നാണ് ലാങ്കസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. വണ്ടിയെത്തുമ്പോള്‍ യാത്രക്കാര്‍ വാതിലിനടുത്തേക്കു കുതിക്കുന്നു. പുറത്തിറങ്ങേണ്ടവര്‍ വലിയ ലഗേജുമായി ഇടനാഴികകളില്‍ തിരക്കുകൂട്ടുന്നു. അവര്‍ക്കു പുറത്തിറങ്ങാന്‍ ക്ലേശിക്കേണ്ടിവരുന്നു. വണ്ടി പുറപ്പെടുമ്പോള്‍ ഓടിക്കിതച്ചെത്തുന്ന യാത്രക്കാര്‍ വാതിലുകളില്‍ തൂങ്ങുന്നു. ബോഗികള്‍ക്ക് മറ്റു വാതിലുകളുണ്ടെങ്കിലും ഭൂരിപക്ഷം പേരും ഒരിടത്തു തടിച്ചുകൂടുകയാണ് ചെയ്യാറ്. മൊത്തത്തില്‍ ധാരാളം സമയനഷ്ടമാണ് ഇതുകൊണ്ട് ഉണ്ടാവുന്നത്. ലാങ്കസ്റ്ററിലെ സാങ്കേതിക വിദഗ്ധന്‍മാര്‍ കൃത്രിമ ബുദ്ധി ഉപയോഗിച്ച് ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ശ്രമിക്കുകയാണ്. സിസിടിവി കാമറകള്‍ ഉപയോഗിച്ച് യാത്രക്കാര്‍, ലഗേജ്, ചക്രവണ്ടികള്‍ എന്നിവയുടെ സ്ഥാനം അപഗ്രഥിക്കാന്‍ കഴിയും. അങ്ങനെ എവിടെയാണ് തിരക്കില്ലാത്തത് എന്നു നോക്കി യാത്രക്കാര്‍ക്ക് ഉചിതമായ നിര്‍ദേശം നല്‍കാമെന്നാണ് വിലയിരുത്തല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss