|    Feb 23 Thu, 2017 1:14 am
FLASH NEWS

വൈകിയെത്തിയ തുലാവര്‍ഷം; പ്രതീക്ഷയോടെ കര്‍ഷകര്‍ രണ്ടാം വിളയ്ക്ക് നിലമൊരുക്കല്‍ തുടങ്ങി

Published : 2nd November 2016 | Posted By: SMR

ആലത്തൂര്‍: വൈകിയെത്തിയ തുലാവര്‍ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കര്‍ഷകര്‍ രണ്ടാം വിളയ്ക്ക് നിലമൊരുക്കല്‍ തുടങ്ങി. ആലത്തൂര്‍, കാവശ്ശേരി, എരിമയൂര്‍ പഞ്ചായത്തുകളിലാണ് കര്‍ഷകര്‍ രണ്ടാം വിളയ്ക്ക് നിലമൊരുക്കല്‍ തുടങ്ങിയിട്ടുള്ളത്.  ഒന്നാം വിള കൊയ്ത്ത് കഴിഞ്ഞ് മഴ ലഭിക്കാതായതോടെ രണ്ടാം വിള ഉപേക്ഷിക്കാന്‍ നിന്ന കര്‍ഷകരാണ് വൈകി വന്ന തുലാമഴയെ പ്രതീക്ഷിച്ച് രണ്ടാം വിളയ്‌ക്കൊരുങ്ങുന്നത്. ജില്ലയില്‍ ചിലയിടങ്ങളില്‍ കര്‍ഷകര്‍ രണ്ടാംവിള കൃഷി ഉപേക്ഷിക്കുകയും ചെയ്തിരുന്നു.  മഴ കുറയാന്‍ സാധ്യതയുള്ളതിനാല്‍ മൂപ്പ് കുറഞ്ഞ വിത്താണ് കര്‍ഷകര്‍ പരീക്ഷിക്കുന്നത്. മലമ്പുഴ ഡാം തുറന്ന് ചേരാമംഗലം കനാല്‍ വഴി വെള്ളം വിടാറുണ്ടെങ്കിലും വാലറ്റ പ്രദേശമായ കാവശ്ശേരിയില്‍ വെള്ളം അളവു കുറയുകയോ ചില പാടശേഖര സമിതിക്കാര്‍ക്ക് ലഭിക്കാത്ത സ്ഥിതിയുമുണ്ട്. മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന കര പാടങ്ങളിലെല്ലാം ഒന്നാം വിള നെല്‍കൃഷി തന്നെ ഉണക്കം കൂടാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പാടശേഖരങ്ങളിലെ പച്ചക്കറി കൃഷിയും അവതാളത്തിലായിരിക്കുകകയാണ്.  മഴ കുറവ് റബ്ബര്‍, തെങ്ങ്, കവുങ്ങ് തുടങ്ങിയ ദീര്‍ഘകാല വിളകളെ സാരമായി ബാധിക്കും. ഈ വര്‍ഷത്തെ മഴ കുറവിന്റെ ലക്ഷണങ്ങള്‍ അടുത്ത വിളവെടുപ്പോടുകൂടി തന്നെ കാണാനാവുമെന്നും കര്‍ഷകര്‍ പറഞ്ഞു. എങ്കിലും നെല്‍പ്പാടം തരിശിടാതെ രണ്ടാം വിളയ്ക്ക് ഒരുങ്ങാന്‍ തന്നെയാണ് കര്‍ഷകര്‍ ആലോചിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക