|    Oct 23 Tue, 2018 10:39 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വൈകിയെത്തിയ ഇന്‍ഡിഗോ വിമാനം റദ്ദാക്കി; യാത്രക്കാര്‍ വലഞ്ഞു

Published : 22nd September 2017 | Posted By: fsq

 

ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് ഇന്നലെ രാവിലെ കോഴിക്കോട്ടേക്കു പോവേണ്ട ഇന്‍ഡിഗോ വിമാനം മൂന്നു മണിക്കൂര്‍ വൈകി എത്തിയ  ശേഷം സാങ്കേതിക തകരാര്‍ കാരണം സര്‍വീസ് റദ്ദാക്കിയതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. രാവിലെ 9.20ന് ഷാര്‍ജയില്‍ നിന്നു പുറപ്പെടേണ്ടിയിരുന്ന 6ഇ1404 വിമാനമാണ് സര്‍വീസ് റദ്ദാക്കിയത്. ബോര്‍ഡിങ് പാസ് നല്‍കുമ്പോള്‍ തന്നെ യാത്രക്കാരോട് വിമാനം മൂന്നുമണിക്കൂര്‍ വൈകുമെന്ന് അറിയിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് എത്തിയ വിമാനം പുറപ്പെടാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളംവച്ചപ്പോഴാണ് സാങ്കേതിക തകരാര്‍ കാരണം സര്‍വീസ് റദ്ദാക്കിയ വിവരം പൈലറ്റ് അറിയിച്ചത്. അടിയന്തര യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ചുകിട്ടിയാലും ഇരട്ടി തുക നല്‍കിയാല്‍ മാത്രമേ മറ്റു വിമാനങ്ങളില്‍ ടിക്കറ്റ് ലഭിക്കുകയുള്ളൂ. ഭാര്യയുടെ വിസ റദ്ദാക്കിയതു കാരണം വിമാനത്താവളത്തില്‍ നിന്നു പുറത്തുപോവാന്‍ കഴിയാത്ത അവസ്ഥയാണു തനിക്കുള്ളതെന്ന് യാത്രക്കാരനായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഹാഷിം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss