|    Nov 19 Mon, 2018 1:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വൈകാരികമായ കേസുകളില്‍ ‘മാധ്യമ വിചാരണ’; പ്രസ് കൗണ്‍സില്‍ നിലപാട് ആരാഞ്ഞ് സുപ്രിംകോടതി

Published : 12th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വൈകാരികമായ കേസുകളില്‍ മാധ്യമങ്ങള്‍ നടത്തുന്ന അതിരുവിട്ട ‘മാധ്യമ വിചാരണ’ നിയന്ത്രിക്കണമെന്ന ആവശ്യത്തില്‍ സുപ്രിംകോടതി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിലപാട് ആരാഞ്ഞു. ലൈംഗിക പീഡനത്തിന് ഇരയായവരുടെ പുനരധിവാസത്തിനും നഷ്ടപരിഹാരം നല്‍കുന്നതിനുമുള്ള പദ്ധതി തയ്യാറാക്കുന്നതിനു മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കുന്നതിനിടെ പ്രമുഖ അഭിഭാഷക ഇന്ദിര ജയ്‌സിങാണ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.
വൈകാരിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കണം, അല്ലെങ്കില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ബന്ധമായും ഇടപെടണമെന്നും ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു. എന്നാല്‍, വിഷയത്തില്‍ പ്രസ് കൗണ്‍സിലിന്റെ നിലപാട് അറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത, എസ് അബ്ദുല്‍ നസീര്‍ എന്നിവരുടെ ബെഞ്ച് കൗണ്‍സിലിന് നോട്ടീസ് അയക്കുന്ന കാര്യം പരിഗണിക്കാമെന്ന് അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss