|    Jun 23 Sat, 2018 7:53 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വൈകല്യത്തെ തോല്‍പിച്ച് പെരിയാര്‍ കീഴടക്കി അദിത്ത്

Published : 12th May 2017 | Posted By: fsq

 

ആലുവ: വൈകല്യത്തെ പിന്നിലാക്കി അദിത്ത് പെരിയാര്‍ നീന്തിക്കടന്നു. ഭിന്നശേഷിക്കാരനായ ഇടപ്പള്ളി വട്ടേക്കുന്നം ദര്‍ശലോം വീട്ടില്‍ ബാലചന്ദ്രന്‍-മൗഷ്മി ദമ്പതികളുടെ മകനായ 13കാരന്‍ അദിത്താണ് തന്റെ വൈകല്യത്തെ അതിജയിച്ച് ഇന്നലെ ചരിത്രംകുറിച്ചത്. ജന്മനാ സംസാരശേഷിയും കേള്‍വിശേഷിയും ഇല്ലാത്ത അദിത്ത് നിശ്ചയദാര്‍ഢ്യത്തോടെയാണ് പെരിയാര്‍  കീഴടക്കാന്‍ തയ്യാറായത്. 24 ദിവസത്തെ പരിശീലനത്തിനു ശേഷമാണ് അദിത്ത് ഇന്നലെ പെരിയാറിന്റെ ഏറ്റവും വീതിയും ആഴവുമുള്ള ഭാഗം 32 മിനിറ്റ് കൊണ്ട് നീന്തിക്കടന്നത്. പരിശീലകനായ ആലുവ സ്വദേശി സജി വാളാശ്ശേരി നല്‍കുന്ന ആംഗ്യഭാഷയിലുള്ള നിര്‍ദേശങ്ങളനുസരിച്ചാണ് നീന്തിയത്.  അദിത്തിനെ നാട്ടുകാരും കൂട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു. എട്ടു വര്‍ഷമായി വാളാശ്ശേരി സ്വിമ്മിങ് ക്ലബ് രൂപീകരിച്ച് സൗജന്യമായി നീന്തല്‍പരിശീലനം നല്‍കിവരുന്ന സജി ഇതിനകം 1200ല്‍ പരം കുട്ടികള്‍ക്കും 90 മുതിര്‍ന്നവര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss