|    Jun 23 Sat, 2018 7:47 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വൈകല്യങ്ങളുമായി ജനിക്കുന്നവര്‍ക്ക് സഹായം ഉറപ്പാക്കണം : മനുഷ്യാവകാശ കമ്മീഷന്‍

Published : 31st January 2017 | Posted By: fsq

 

തിരുവനന്തപുരം: വൈകല്യങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ചികില്‍സ നല്‍കുന്നതിനായി സര്‍ക്കാര്‍ സഹായം ഉറപ്പാക്കുന്നതിന് ആവശ്യമെങ്കി ല്‍ നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഡോക്ടര്‍മാരുടെ അശ്രദ്ധയോ ഓപറേഷന്‍ തിയേറ്ററിലെ അപാകതകളോ മെഡിക്കല്‍ സയന്‍സിലെ പിഴവുകളോ ആവാം കുഞ്ഞുങ്ങളുടെ ഈ ദുരവസ്ഥയ്ക്കു കാരണം. ഇത്തരം ഹതഭാഗ്യരായ കുഞ്ഞുങ്ങളെ രക്ഷാകര്‍ത്താക്കളുടെ മാത്രം ബാധ്യതയാക്കി അവരുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച് നിലവിലുള്ള നിയമവ്യവസ്ഥകളായ സിആര്‍പിസി 357ാം വകുപ്പിലും ഐപിസി 16ാം അധ്യായത്തിലും ഭേദഗതികളോ കൂട്ടിച്ചേര്‍ക്കലുകളോ അനിവാര്യമാണോ എന്നു സര്‍ക്കാര്‍ പരിശോധിക്കണം. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനിടയിലെ വീഴ്ചയെ തുടര്‍ന്ന് നവജാത ശിശുവിനു സെറിബ്രല്‍ പാള്‍സി ബാധിച്ച സംഭവത്തില്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. മലപ്പുറം കാലടി സ്വദേശിനിയുടെ പ്രതികരണശേഷി നഷ്ടപ്പെട്ട കുഞ്ഞിന്റെ തുടര്‍ചികില്‍സയ്ക്ക് സര്‍ക്കാര്‍ അടിയന്തര സമാശ്വാസ നടപടികള്‍ കൈക്കൊള്ളണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.പരാതിക്കാരിയും ഭര്‍ത്താവും പട്ടികജാതിക്കാരും കൂലിപ്പണിക്കാരുമാണ്. കുഞ്ഞിനു തുടര്‍ചികില്‍സയ്ക്കുള്ള പണം കണ്ടെത്താന്‍ സാധിക്കാതിരുന്ന ഇവര്‍ വിവിധയിടങ്ങളില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇക്കാര്യത്തില്‍ ആരോഗ്യ-സാമൂഹികനീതി-പട്ടികജാതി വകുപ്പുകളുടെ ഡയറക്ടര്‍മാരും ജില്ലാ കലക്ടറും അവരുടെ ചുമതല നിര്‍വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നവജാതശിശുവിന് സെറിബ്രല്‍ പാള്‍സി ഉണ്ടാകാനുള്ള കാരണം മെഡിക്കല്‍ ബോര്‍ഡിനു കണ്ടെത്താനായില്ല. മെഡിക്കല്‍ സയന്‍സിലെ അവിചാരിത സാധ്യതയെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. ജീവിതാവസാനം വരെ കുഞ്ഞ് ചലനമില്ലാതെ കിടക്കേണ്ടിവരുമെന്ന് മെഡിക്കല്‍ കോളജിലെ വിദഗ്ധര്‍ പറഞ്ഞതായി പരാതിയിലുണ്ട്. പ്രസവസമയത്ത് കൃത്യമായി ഡോക്ടറെ കണ്ടുകൊണ്ടിരുന്ന തന്നോട് ഒരു ഘട്ടത്തിലും കുഞ്ഞിന് ഇത്തരമൊരു കുഴപ്പമുള്ളതായി ഡോക്ടര്‍ പറഞ്ഞിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനങ്ങള്‍ പരാതിക്കാരി ആവശ്യപ്പെടുന്നപക്ഷം കൂടുതല്‍ വ്യക്തമായി ഉന്നതതല പുനരനേ്വഷണത്തിനു വിധേയമാക്കുന്ന കാര്യം ആരോഗ്യ ഡയറക്ടര്‍ തീരുമാനിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss