|    May 24 Wed, 2017 9:21 pm
FLASH NEWS

വൈകല്യം ചാടിക്കടന്ന് മുഹമ്മദ് അനസ് വെള്ളി സ്വന്തമാക്കി

Published : 28th November 2015 | Posted By: SMR

തേഞ്ഞിപ്പലം: ജില്ലാ കായിക മേളയിലെ മൈതാനിയില്‍ ഇന്നലെ താരമായത് ജന്മനാ കൈ ഇല്ലാത്ത മുഹമ്മദ് അനസായിരുന്നു. കോട്ടക്കല്‍ പറപ്പൂര്‍ ഐയുഎച്ച്എസ്എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അനസ്. മൂന്ന് വര്‍ഷമായി റിയാസ് ആലത്തൂരിന്റെ കീഴില്‍ കായിക പരിശീലനം നടത്തുന്ന അനസ് ലോങ്ജംപില്‍ ജൂനിയര്‍ വിഭാഗം മല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടുകയായിരുന്നു. കോട്ടക്കല്‍ ഒതുക്കുങ്ങലിലെ നടുത്തൊടി അബ്ദു-ഖദീജ ദമ്പതികളുടെ മകനാണ്. ജന്മനാ ഇടത് കൈ അനസിനില്ല. എന്നാലും കായിക അഭ്യാസത്തില്‍ അനസിന് അതൊരു കുറവായി തോന്നിയിട്ടില്ല. സബ് ജില്ലാ കലോല്‍സവത്തില്‍ ലോങ് ജംപ്, ഹൈ ജംപ്, ട്രിപ്പിള്‍ ജംപ്എന്നിവയിുല്‍ വ്യക്തികത ചാംപ്യന്‍ഷിപ്പുകളും കരസ്ഥമാക്കിയിരുന്നു. സ്‌കൂളിലെ കൂട്ടുകാര്‍ക്കൊപ്പം വൈകല്യം മറന്ന് മല്‍സരാര്‍ഥികളെ പ്രോല്‍സാഹിപ്പിക്കാനും സഹായിക്കാനും അനസ് ഇന്നലെ ഗ്രൗണ്ടില്‍ സജീവമായി. കൂട്ടുകാരുടെ സഹായത്താലാണ് അനസ് ഓടാനും ചാടാനുമുള്ള ബൂട്ട് കെട്ടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day