|    Sep 21 Thu, 2017 7:36 pm
FLASH NEWS

വേഴക്കാട്ടുചിറ പാര്‍ക്ക് അസൗകര്യങ്ങളുടെ നടുവില്‍

Published : 13th July 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: ലക്ഷങ്ങള്‍ ചെലവഴിച്ചു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു മികച്ച സൗകര്യങ്ങളോടെ തുറന്നുകൊടുത്ത നഗരസഭവക വേഴക്കാട്ടുചിറ പാര്‍ക്കു നാശത്തിന്റെ വക്കില്‍. ഇതേ തുടര്‍ന്ന് ഇവിടെ സഞ്ചാരികളുടെ വരവും കുറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് ശക്തമായ കാറ്റിനെ തുടര്‍ന്നു കടപുഴകിയ മരങ്ങളില്‍ പലതും ഇപ്പോഴും അതേപടി പാര്‍ക്കില്‍ കിടക്കുകയാണ്. അവ നീക്കം ചെയ്യാന്‍ വനം വകുപ്പിന്റെ അനുമതിയും മറ്റും വേണ്ടതിനാലാണ് അതേപടി കിടക്കുന്നത്. ഒരുവര്‍ഷം മുമ്പ് സ്വകാര്യ വ്യക്തിക്കു കരാര്‍ അടിസ്ഥനത്തില്‍ ഇതിന്റെ നടത്തിപ്പു നല്‍കിയെങ്കിലും  ജൂണ്‍ 24 ഓടെ കരാര്‍ അവസാനിച്ചതിനെത്തുടര്‍ന്നു ഇപ്പോള്‍ നഗരസഭ നേരിട്ടു  പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍  നടത്തിവരികയാണ്. എന്നാല്‍ ദിവസേന 300റോളം പേര്‍ എത്തിയിരിരുന്ന പാര്‍ക്കില്‍ ഇപ്പോള്‍ നാമമാത്രപേര്‍ മാത്രമാണ് എത്തുന്നത്.ഇതു കരാറുകാരനു നഷ്ടം വരുത്തിയതായും മു—ന്നോട്ട് നടത്തിക്കൊണ്ടുപോകാന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്നു നടത്തിപ്പു ഒഴിയുകയായിരുന്നുവെന്നും പറയുന്നുണ്ട്. പാര്‍ക്കിലെ മരങ്ങള്‍ക്കു ചുറ്റും െകട്ടിയിരുന്ന സംരക്ഷണഭിത്തികള്‍ പലതും തകര്‍ന്നു ഒട്ടുമിക്ക മരങ്ങളും നിലംപതിക്കാവുന്ന അവസ്ഥയിലുമായി. തറയില്‍ പതിപ്പിച്ചിരുന്ന പുല്ലുകള്‍ പൂര്‍ണമായും നശിച്ചുകഴിഞ്ഞു.കുരുന്നുകള്‍ക്കായി ഘടിപ്പിച്ചിരുന്ന ഊഞ്ഞാലുകള്‍ പലതും പൊട്ടിത്തുടങ്ങി. അലങ്കാരമായി സ്ഥാപിച്ച മിക്ക പ്രതിമകളും കാടുകയറിയ നിലയിലുമായിട്ടുണ്ട്. പാര്‍ക്കിലെ അലങ്കാര വിളക്കുകള്‍ പലതും കണ്ണടച്ചുകഴിഞ്ഞു. എസ്ബി കോളജിനു സമീപത്തായി എംസി റോഡിനരികെയുള്ള പാര്‍ക്കില്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനായി മാറിവന്ന സര്‍ക്കാരുകളും നഗരസഭയും ലക്ഷക്കണക്കിനു രൂപയാണ് ചെലവഴിച്ചുകൊണ്ടിരുന്നത്. വൈകുന്നേരങ്ങളില്‍ കുഞ്ഞുങ്ങളുമായി എത്തി സന്ധ്യാവേളകള്‍ ചെലവഴിക്കാന്‍ നഗരവാസികള്‍ക്കായി ഏറെ പ്രതീക്ഷയോടെയാണ് വര്‍ഷങ്ങള്‍ക്കു മുമ്പു പാര്‍ക്ക് സ്ഥാപിച്ചത്. 10 രൂപ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്ക് അഞ്ചു രൂപയുമാണ് പ്രവേശന ഫീസ്. പാര്‍ക്കില്‍ അടിസ്ഥാന സൗകര്യങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക