|    Dec 17 Sun, 2017 11:52 am
FLASH NEWS

വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രവാസീയം-2017 ഇന്ന് മന്ത്രി ഉദ്ഘാടനം ചെയ്യും

Published : 14th July 2017 | Posted By: fsq

 

കാസര്‍കോട്: വേള്‍ഡ് മലയാളി കൗണ്‍സില്‍ കാസര്‍കോട് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന പ്രവാസീയം-17 ഇന്ന് വൈകിട്ട് ആറിന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. മികച്ച നടിക്കുള്ള ദേശീയ സിനിമ അവാര്‍ഡ് ജേതാവ് സുരഭി മുഖ്യാതിഥിയായിരിക്കും.നാങ്കി ട്രസ്റ്റ് ചെയര്‍മാനും പ്രവാസിയുമായ നാങ്കി മുഹമ്മദലിയെ മലയാളി ഐക്കണ്‍ പുരസ്‌കാരം നല്‍കി ആദരിക്കും. അന്തര്‍ദേശീയ വീഡിയോ ഗെയിം അവാര്‍ഡ് ജേതാവായ സൈനുദ്ദീന്‍ ഫഹദിനെ അനുമോദിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, കെ കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു, പി എ ഇബ്രാഹിം ഹാജി, ജോര്‍ജ്ജ് കുളങ്കര, എന്‍ എ അബൂബക്കര്‍, മോഹന്‍ പാലക്കാട്, കെ മൊയ്തീന്‍ കുട്ടി ഹാജി, യഹ്‌യ തളങ്കര, എം പി ശാഫി ഹാജി, എ അബ്ദുര്‍ റഹ്മാന്‍, അഡ്വ.കെ ശ്രീകാന്ത്, സി എച്ച് കുഞ്ഞമ്പു, അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, പി ബി അഹമ്മദ്, കെ അഹമ്മദ് ശരീഫ്, സണ്ണി ജോസഫ്, എം കെ രാധാകൃഷ്ണന്‍, അഷ്‌റഫ് ഐവ, അബ്ബാസ് ബീഗം, ഷഫീഖ് ബെന്‍സര്‍, സി എല്‍ ഹമീദ്, ടി എ ശാഫി, ശാഫി എ നെല്ലിക്കുന്ന് സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss