|    Aug 23 Wed, 2017 6:22 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വേള്‍ഡ് ഫുഡ് ഇന്ത്യ റോഡ്‌ഷോ ഇന്ന് ദുബയില്‍

Published : 6th August 2017 | Posted By: fsq

 

ദുബയ്: ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യവസായമായ ഭക്ഷ്യസംസ്‌കരണ മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെയും നവംബറില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന വേള്‍ഡ് ഫുഡ്് ഇന്ത്യ പ്രദര്‍ശനത്തിന്റെയും ഭാഗമായി ഇന്ത്യ ദുബയില്‍ ദ്വിദിന വേള്‍ഡ് ഫുഡ് ഇന്ത്യ റോഡ്‌ഷോ സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക്് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആരംഭിക്കുന്ന ചടങ്ങ് ഇന്ത്യന്‍ ഭക്ഷ്യസംസ്‌കരണ വ്യവസായ സഹമന്ത്രി സാധ്വി നിരഞ്ജന്‍ജ്യോതി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായ അനുരാധ പ്രസാദ്, ദുബയ് ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ വിപുല്‍ എന്നിവരും സംബന്ധിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക