|    Jan 17 Tue, 2017 8:21 am
FLASH NEWS

വേളത്ത് എസ്ഡിപിഐ നേതാവിന്റെ ബൈക്ക് കത്തിച്ചു

Published : 20th July 2016 | Posted By: mi.ptk

KKD_vtk_general_kathiya_bik

വടകര: കുറ്റിയാടിക്കടുത്ത വേളത്ത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം തുടരുന്നു. എസ്ഡിപിഐ കുറ്റിയാടി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അബുല്ലൈസിന്റെ മോട്ടോര്‍ ബൈക്ക് ഇന്നലെ പുലര്‍ച്ചെ ഒരു സംഘം തീവച്ചുനശിപ്പിച്ചു. അബുല്ലൈസിന്റെ വീടിനടുത്ത് മറ്റൊരു വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് റോഡിലേക്ക് തള്ളിനീക്കിയാണ് ഇന്നലെ പുലര്‍ച്ചെയോടെ ഒരു സംഘം അഗ്നിക്കിരയാക്കിയത്. സംഭവത്തിനു പിന്നില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണെന്നാണ് സൂചന. അഞ്ച് ദിവസം മുമ്പ് വേളത്ത് യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ നസീറുദ്ദീന്‍ കുത്തേറ്റുമരിച്ചതുമായി ബന്ധപ്പെട്ട് ആക്രമണങ്ങള്‍ വ്യാപകമാണ്. എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടും കടകളും നിരവധി വാഹനങ്ങളും ഇതിനകം തീവച്ച് നശിപ്പിക്കപ്പെട്ടു. അഞ്ച് ദിവസത്തിനിടെ അരക്കോടി രൂപയിലേറെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. എല്ലാ സംഭവങ്ങളിലും പോലിസില്‍ കൃത്യമായ പരാതികള്‍ നല്‍കിയിട്ടും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാവാത്തതാണ് ആക്രമണങ്ങള്‍ തുടരുന്നതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രദേശത്ത് രാത്രിയും പകലും പ്രത്യേക പോലിസ് നിരീക്ഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,549 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക