|    Jul 25 Tue, 2017 4:25 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വേളം സംഭവം രാഷ്ട്രീയവല്‍ക്കരിക്കരുത്: എസ്ഡിപിഐ

Published : 17th July 2016 | Posted By: SMR

കോഴിക്കോട്: വേളം പഞ്ചായത്തില്‍ പുത്തലത്ത് മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ നസ്‌റുദ്ദീന്‍ കൊല്ലപ്പെട്ട സംഭവത്തെ രാഷ്ട്രീയവല്‍ക്കരിച്ച് പ്രദേശത്ത് അക്രമം നടത്തുന്നത് തടയണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാപ്രസിഡന്റ് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.  സമാധാനം നിലനിര്‍ത്താന്‍ പൂര്‍ണ പിന്തുണ നല്‍കും. വേളം സംഭവവുമായി എസ്ഡിപിഐക്ക് യാതൊരു ബന്ധവുമില്ല. കപ്പച്ചേരി ബഷീറിന്റെ ഫോണ്‍ എറിഞ്ഞു തകര്‍ത്തതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട നസ്‌റുദ്ദീന്റെ പേരില്‍ നാദാപുരം കോടതിയില്‍ കേസ് നിലവിലുണ്ടായിരുന്നു. വാറന്‍ഡായതിനെ തുടര്‍ന്ന് പോലിസ് വീട്ടില്‍ പോവുകയും ശേഷം നസ്‌റുദ്ദീന്‍ സംഭവ ദിവസം ജാമ്യമെടുക്കുകയും ചെയ്തു. ഇതുസംബന്ധമായി ബഷീറും നസ്‌റുദ്ദീനും തമ്മില്‍ തര്‍ക്കമുണ്ടാവുകയും സംഘര്‍ഷത്തില്‍ ബഷീറിനും നസ്‌റുദ്ദീനും അബ്ദുറഹ്മാനും പരിക്കേല്‍ക്കുകയും നസ്‌റുദ്ദീന്‍ മരണപ്പെടുകയും ചെയ്തു.  സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊതുസമൂഹം മനസ്സിലാക്കിയിട്ടുണ്ട്. ഒരു വിഭാഗം സാമൂഹിക മാധ്യമങ്ങളിലും മറ്റും സംഭവത്തെ വഴിതിരിച്ച് രാഷ്ട്രീയവല്‍ക്കരിച്ചതിനെ തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകരുടെ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ പരക്കെ അക്രമം നടക്കുകയുണ്ടായി. സംഭവത്തില്‍ എസ്ഡിപിഐക്ക് പങ്കില്ലെന്ന് ലീഗ് നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.   മേഖലയില്‍ സംഘര്‍ഷം പടരാതിരിക്കാന്‍ പോലിസ് ജാഗ്രത പാലിക്കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ നേതാക്കള്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരണപ്പെട്ട നസ്‌റുദ്ദീന്റെയും കുടുംബത്തിന്റെയും നാട്ടുകാരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക