|    Jul 25 Tue, 2017 6:20 am
FLASH NEWS
Home   >  Kerala   >  

വേളം സംഭവം: കപ്പച്ചേരി ബഷീറിനെ എസ്.ഡി.പി.ഐയില്‍ നിന്നും സസ്‌പെന്റ് ചെയ്തു

Published : 17th July 2016 | Posted By: G.A.G

കോഴിക്കോട്: കുറ്റിയാടി വേളത്ത് നസ്‌റുദ്ധീന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ കപ്പച്ചേരി ബഷീറിനെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അറിയിച്ചു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ആണെങ്കിലും പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നത മൂല്യങ്ങള്‍ക്കും നയ സമീപനങ്ങള്‍ക്കും കോട്ടം സംഭവിക്കും വിധം അത്യാഹിതം സംഭവിച്ചത് ദൗര്‍ഭാഗ്യകരമാണ്. യഥാര്‍ത്ഥത്തില്‍ അവിടെ എന്താണ് സംഭവിച്ചതെന്ന് പോലീസ് അന്വേഷണം നടത്തി നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണം. സംഭവത്തില്‍ വ്യക്തവും നിഷ്പക്ഷവുമായ അന്വേഷണം നടക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യണം. വ്യക്തിപരമായ പ്രശ്‌നങ്ങളെ ഒരു കാരണവശാലും രാഷ്ട്രീയവല്‍ക്കരിച്ച് അക്രമങ്ങള്‍ക്ക് പ്രോത്സാഹനമേകരുത്. നാടിന്റെ സമാധാനത്തിനും മനുഷ്യന്റെ ജീവനും സ്വത്തിനും ഹാനികരമാകുന്ന നിലപാട് എസ്.ഡി.പി.ഐ അംഗീകരിക്കുന്നില്ല. സംഭവത്തില്‍ തികച്ചും വ്യക്തിപരമായ പ്രശ്‌നത്തില്‍ എസ്.ഡി.പി.ഐക്ക് യാതൊരു പങ്കുമില്ല. ഈ സംഭവത്തിന്റെ മറവില്‍ പാര്‍ട്ടി ഓഫീസുകള്‍, വീടുകള്‍, വാഹനങ്ങള്‍, കടകള്‍ നശിപ്പിക്കുന്നത് ആവര്‍ത്തിക്കരുത്. പോലീസ് ജാഗ്രതരാകണമെന്നും എല്ലാവരും സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക