|    Jan 22 Sun, 2017 3:32 pm
FLASH NEWS

വേളം സംഘര്‍ഷം: ചാരമായതില്‍ വിശുദ്ധ ഖുര്‍ആനും

Published : 13th August 2016 | Posted By: SMR

kathiyamarnna_khuran

കുറ്റിയാടി: വേളത്ത് മൂന്നാഴ്ച മുമ്പ് യുവാവ് കുത്തേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ വ്യാപകമായ ആക്രമണത്തിലും തീവയ്പിലും നാശനഷ്ടങ്ങളേറെ. പ്രമുഖ സുന്നി പണ്ഡിതനും കാരക്കുന്ന് പള്ളിയിലെ ഖാസിയുമായ പുലക്കുന്നത്ത് കുഞ്ഞബ്ദുല്ല മുസല്യാരുടെ പേരമകനും, എസ്ഡിപിഐ വേളം പഞ്ചായത്ത് സെക്രട്ടറിയുമായ മുഹമ്മദ് മുഹ്‌സിന്റെ വീട് ലീഗുകാര്‍ അഗ്നിക്കിരയാക്കിയതില്‍ വിശുദ്ധ ഖുര്‍ആന്റെ നാലു പതിപ്പുകള്‍ പൂര്‍ണമായും കത്തി നശിച്ചു.
സംഘര്‍ഷ സാധ്യത നിലനിന്നിരുന്നതിനാല്‍ ആക്രമണത്തിനിരയായ വീടുകളും മറ്റും ഇതുവരെ പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ എസ്ഡിപിഐ ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന സന്ദര്‍ശനത്തിനിടെയാണ് നാശനഷ്ടങ്ങളുടെ ചിത്രം വ്യക്തമായത്.
മുഹ്‌സിന്റെ ഇളയ സഹോദരന്‍ മുഹമ്മദ് യാഫിയുടെ പാഠപുസ്തകങ്ങള്‍ക്കൊപ്പമാണ് ഖുര്‍ആനും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. സ്‌കൂള്‍ യൂനിഫോമും മറ്റു പഠനോപകരണങ്ങളടക്കം എല്ലാ വസ്തുക്കളും കത്തിച്ച നിലയിലാണ്. ഫര്‍ണീച്ചറുകള്‍, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ രണ്ടു മുറികളിലായി കൂട്ടിയിട്ട ശേഷം തീ വയ്ക്കുകയായിരുന്നു. തീയുടെ ചൂടില്‍ വീടിന്റെ മേല്‍പുര വിണ്ടുകീറി. ജനല്‍ ചില്ലുകള്‍ പൊട്ടിച്ചിതറിയ നിലയിലാണ്.
പിന്‍വശത്തെ വാതില്‍ തല്ലിത്തകര്‍ത്ത് അകത്തു കടന്ന അക്രമികള്‍ അടുക്കളയിലെ ഭക്ഷണം എടുത്തു കഴിച്ച ശേഷമാണ് വീടിനു തീവച്ചതെന്ന് മുഹ്‌സിന്റെ ഉമ്മ പറഞ്ഞു. വീട്ടില്‍ നിന്ന് ഇരുപത്തിനാലായിരം രൂപയും നഷ്ടപ്പെട്ടതായി മൈമൂനത്തും സഹോദരന്‍ മുഹമ്മദും പ്രദേശം സന്ദര്‍ശിക്കാനെത്തിയ എസ്ഡിപിഐ നേതാക്കളോടു പറഞ്ഞു. ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി, ട്രഷറര്‍ മുസ്ത പാലേരി, കുട്ട്യാലി, മണ്ഡലം ജോയിന്റ് സെക്രട്ടറി റഷീദ് ഉമരി എന്നിവരാണ് വീടു സന്ദര്‍ശിക്കാനെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,263 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക