|    Jun 23 Sat, 2018 2:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വേളം അക്രമം : 10 മുസ്‌ലിം ലീഗ്—പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 1st May 2017 | Posted By: fsq

 

കുറ്റിയാടി: വേളം പഞ്ചായത്തിലെ പൂമുഖത്ത്— പോലിസ് വാഹനം തടഞ്ഞുനിര്‍ത്തി പോലിസുകാരെ മാരകമായി ആക്രമിച്ച സംഭവത്തില്‍ 10 മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കാക്കുനി, ചേരാപുരം, പൂമുഖം സ്വദേശികളായ കക്കാട്ട് അജ്മല്‍ (25), തയ്യുള്ളതില്‍ മുനസീര്‍ (23), അയാക്കൂല്‍ കുനി സിറാജ് (37), പുത്തന്‍പുരയില്‍ മുഹമ്മദ് ഫസല്‍ (20), ചേനങ്കണ്ടി മുനീസ്—(20), പൂനംചാലില്‍ ഷിറാസ്—(25), വടക്കയില്‍ യാസിര്‍ (21), കല്ലിക്കുനി ഇസ്മയില്‍ (40), കളരിപ്പൊയില്‍ നസീര്‍ (34), പുളിഞ്ഞോളി മുഹമ്മദ് എന്നിവരെയാണു കുറ്റിയാടി സിഐ ടി സജീവനും— സംഘവും അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 300ലധികം പേര്‍ക്കെതിരേ കേസെടുത്തതായി പോലിസ് പറഞ്ഞു. എസ്ഡിപിഐ കുറ്റിയാടി മണ്ഡലം കമ്മിറ്റിസംഘടിപ്പിച്ച ‘ഭീകരരാഷ്ട്രീയത്തിനെതിരേ ഐക്യപ്പെടുക’ എന്ന  വാഹനപ്രചാരണ ജാഥ തടയാനെത്തിയതായിരുന്നു 500ലധികം വരുന്ന ലീഗ് പ്രവര്‍ത്തകര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss