|    Jan 18 Wed, 2017 7:13 am
FLASH NEWS

വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ വച്ചുപൊറുപ്പിക്കില്ല:മുഖ്യമന്ത്രി

Published : 14th October 2016 | Posted By: mi.ptk

pinarayi-vijayan-3

തിരുവനന്തപുരം: വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് പോലീസുകാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാംമുറപോലെ ഇല്ലാതാക്കേണ്ട ഒന്നാണ് അഴിമതിയെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഭീകരതയുടെ ഭീഷണി പുറത്തുനിന്ന് മാത്രമല്ല സംസ്ഥാനത്തിനകത്തുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാര്‍ ജനങ്ങളോട് മര്യാദയോടെ പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയകാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ പോലീസിന്റെ ആള്‍ബലവും അടിസ്ഥാനസൗകര്യങ്ങളും വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 259 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക