|    Jun 22 Fri, 2018 2:31 pm
FLASH NEWS
Home   >  Pravasi   >  

വേലക്കാരിയുടെ മര്‍ദ്ദനമേറ്റ്് വീട്ടമ്മയും മക്കളും ആശുപത്രിയില്‍

Published : 29th January 2017 | Posted By: fsq

 

ജിസാന്‍: എത്യോപ്യന്‍ വീട്ടുവേലക്കാരിയുടെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് വീട്ടമ്മയെയും ഇവരുടെ രണ്ടു പെണ്‍കുട്ടികളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റഗദ് (9), റആ (6) എന്നീ രണ്ട് പെണ്‍കുട്ടികളെയും മാതവിനെയും വേലക്കാരി വിറക് കൊള്ളി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെയും മാതാവിന്റെയും കൂട്ടക്കരച്ചില്‍ കേട്ട അയല്‍വാസികള്‍ ഉടന്‍ തന്നെ ഭര്‍ത്താവിനെ വിവരം അറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. സംഭവത്തിനു ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച വേലക്കാരിയെ പോലിസ് പിടികൂടി.നാലു വര്‍ഷം മുമ്പാണ് വേലക്കാരി വീട്ടുജോലിക്കെത്തിയതെന്ന് ഗൃഹനാഥന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച വരെ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. ഈയിടെ വേലക്കാരിയുടെ പെരുമാറ്റത്തിലും സംസാരത്തിലും ചില മാറ്റങ്ങള്‍ പ്രകടമായി. അട്ടഹസിക്കല്‍, മുഖം കൊണ്ടും കണ്ണ് കൊണ്ടും ഗോഷ്ടികള്‍ കാണിക്കല്‍ തുടങ്ങിയവ ശ്രദ്ധയില്‍പെട്ടതോടെ നാട്ടിലേക്കു തിരിച്ചയക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ടിക്കറ്റ് കിട്ടിയില്ല. തുടര്‍ച്ചയായി അട്ടഹസിക്കുന്നത് എന്തിനാണെന്ന് അന്വേഷിച്ചപ്പോള്‍ തനിക്കു ദിവ്യസന്ദേശം ഇറങ്ങുന്നുവെന്ന മറുപടിയാണ് ലഭിച്ചതെന്നും ഗൃഹനാഥന്‍ പറയുന്നു. തന്റെ മാതാവ് മരിച്ചതായി ദിവ്യസന്ദേശം ലഭിച്ചുവെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഫോണ്‍ ചെയ്ത് അന്വേഷിച്ചപ്പോള്‍ മാതാവിന്് ഒന്നും സംഭവിച്ചിരുന്നില്ല. വ്യാഴാഴ്ച രാത്രി തന്റെ കൂടെ കിടക്കാന്‍ വേലക്കാരി ക്ഷണിച്ചപ്പോള്‍ രണ്ടു കുട്ടികളും നിരസിച്ചു. വെള്ളിയാഴ്ച ഉച്ചക്കാണ് കുട്ടികളെ ആക്രമിച്ചത്. കിടന്നുറങ്ങുകയായിരുന്ന കുട്ടികളെ വീടിനു പുറത്തുനിന്നു കൊണ്ടുവന്ന വിറകുകൊണ്ട് പൊതിരെ തല്ലുകയും തലയിണ മുഖത്ത് അമര്‍ത്തിപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഈ സമയം ശുചിമുറിയിലായിരുന്ന ഭാര്യ ശബ്ദംകേട്ട് പുറത്തുവന്നപ്പോള്‍ അവരേയും വിറകുകൊള്ളി കൊണ്ട് അടിച്ചുവീഴ്ത്തിയതായി ഗൃഹനാഥന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss